»   » ഞാന്‍ ഈ സിനിമ വെറുക്കുന്നു' -ഇതുമൊരു തന്ത്രം

ഞാന്‍ ഈ സിനിമ വെറുക്കുന്നു' -ഇതുമൊരു തന്ത്രം

Posted By:
Subscribe to Filmibeat Malayalam

'എന്ത് വില്‍ക്കുന്നുവെന്നതല്ല, എങ്ങനെ വില്‍ക്കുന്നുവെന്ന'താണ് ആധുനിക വിപണിയുടെ അടിസ്ഥാന മന്ത്രങ്ങളിലൊന്ന്. ഈ തന്ത്രത്തിന്റെ മര്‍മ്മമറിഞ്ഞു പയറ്റുകാണ് സംവിധായകന്‍ ആഷിക് അബു.

22 Female Kottayam

ഞാന്‍ ഈ സിനിമയെ വെറുക്കുന്നു എ മെയില്‍ ഷോവനിസ്റ്റ് എയ്ജ് 45-തൃശൂര്‍.....തന്റെ പുതിയ ചിത്രമായ 22 ഫീമെയില്‍ കോട്ടയത്തിന്റെ പതിനഞ്ചാംദിനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന പോസ്റ്ററിലെ വാചകങ്ങളാണിത്. ആരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ ഈ വാചകങ്ങള്‍ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട..ഫിലിം മാര്‍ക്കറ്റിങില്‍ ആഷിക് സ്‌കോര്‍ ചെയ്യുന്നതും അവിടെത്തന്നെ.

മോളിവുഡിലെ ന്യൂജനറേഷന്‍ സിനിമയുടെ ഗണത്തില്‍പ്പെടുത്താവുന്ന 22 ഫീമെയില്‍ കോട്ടയത്തിന്റെ മാര്‍ക്കറ്റിങിന് വിദഗ്ധമായി മാധ്യമങ്ങളെയും ഫേസ്ബുക്കിനെയും ഉപയോഗപ്പെടുത്തുകയാണ് ഈ യുവസംവിധായകന്‍.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കില്‍ നല്ലൊരു സൗഹൃദക്കൂട്ടായ്മ തന്നെ ആഷിക്കിനുണ്ട്. അവരെ മാറോട് ചേര്‍ത്താണ്് ആഷിക് തന്റെ സിനിമ ആരംഭിയ്ക്കുന്നത് തന്നെ. ഇദ്ദേഹത്തിന്റെ കഴിഞ്ഞ ചിത്രമായ സാള്‍ട്ട് ആന്റ് പെപ്പറും എങ്ങനെയൊരു സിനിമ മാര്‍ക്കറ്റ് ചെയ്യണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്.

22എഫ്‍കെയുടെ വ്യത്യസ്തമായ ട്രെയിലര്‍ സിനിമാപ്രേമികളില്‍ വലിയ തോതില്‍ ആകാംക്ഷ ജനിപ്പിച്ചിരുന്നു. യഥാര്‍ത്ഥമെന്ന് തോന്നലുണ്ടാക്കുന്നുന്ന വീഡിയോകള്‍ ചിത്രീകരിച്ച് യൂട്യൂബില്‍ പോസ്റ്റ് ചെയ്താണ് സിനിമയുടെ വിപണനത്തിന് തുടക്കമിട്ടത്. സിനിമ തിയറ്ററുകളിലെത്തിയതിന് പിന്നാലെ തന്റെ ഫേസ്ബുക്ക പേജില്‍ വിവിധ മാധ്യമങ്ങളില്‍ വന്ന നിരൂപണങ്ങള്‍ ചേര്‍ക്കാനും സംവിധായകന്‍ ശ്രദ്ധിച്ചു.

ഇപ്പോള്‍ തന്റെ സിനിമയെ വെറുക്കുന്നുവെന്ന പോസ്റ്റര്‍ പുറത്തിറക്കി ഒരിയ്ക്കല്‍ കൂടി തന്റെ ബുദ്ധിവൈഭവം തെളിയിക്കുകയാണ് ആഷിക്. സിനിമയെ വെറുക്കുന്നുവെന്ന പുരുഷവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാടിലുള്ളതാണ് ഈ പോസ്റ്റര്‍. ഇതിലൂടെ പ്രേക്ഷകനില്‍ സിനിമയെക്കുറിച്ച് ഒരു ആകാംക്ഷ ജനിപ്പിയ്ക്കാന്‍ കഴിയുന്നു. ഇവിടെയാണ് പരസ്യവും സംവിധായകനും വീണ്ടും വിജയിക്കുന്നത്.

English summary
'I hate like this film'-Male Chauvinist , aged 45-reads the new posters of the revolutionary hit '22 Female Kottayam, by Aashiq Abu'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam