»   » ജഗതി വീണ്ടും സംവിധായകനാകാന്‍ ഒരുങ്ങുന്നു

ജഗതി വീണ്ടും സംവിധായകനാകാന്‍ ഒരുങ്ങുന്നു

Subscribe to Filmibeat Malayalam

രണ്ടുവട്ടം പരാജയപ്പെട്ട സംവിധാനമെന്ന സാഹസത്തിന്‌ മലയാളത്തിന്റെ ഹാസ്യരാജാവ്‌ ജഗതി ഒരിക്കല്‍ കൂടി കച്ചകെട്ടുന്നു.

രണ്ടു പതിറ്റാണ്ടിലേറെയായി മലയാള സിനിമയിലെ ഹാസ്യരാജാവായി വാഴുകയാണെങ്കിലും ഒരു സംവിധായകനായി മാറാനുള്ള ജഗതിയുടെ രണ്ട്‌ ശ്രമങ്ങളും പരാജയപ്പെടുന്നതാണ്‌ പ്രേക്ഷകര്‍ കണ്ടത്‌.

ജഗതി ആദ്യമായി സംവിധാനം ചെയ്‌ത അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു, രണ്ടാമത്തെ ചിത്രമായ കല്യാണ ഉണ്ണികള്‍ എന്നീ സിനിമകള്‍ ബോക്‌സ്‌ ഓഫീസില്‍ വമ്പന്‍ ദുരന്തങ്ങളായി മാറിയിരുന്നു. എന്നാല്‍ ഈ തിരിച്ചടികളൊന്നും കാര്യമാക്കാതെ തന്റെ മൂന്നാമത്തെ സംവിധാ സംരംഭത്തിന്‌ തയാറെടുക്കുകയാണ്‌ ജഗതി.

അടുത്തു തന്നെ ജഗതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വര്‍ക്കുകള്‍ തുടങ്ങുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. മഹേഷ്‌ ചന്ദ്ര തിരക്കഥ രചിയ്‌ക്കുന്ന ചിത്രം നിര്‍മ്മിയ്‌്‌ക്കുന്നത്‌ പുത്തന്‍വേലിക്കര ഫിലിംസിന്റെ ബാനറില്‍ പ്രകാശ്‌ ചോക്കാടും ആനന്ദ്‌ ഉണ്ണിത്താനുമാണ്‌. തിരക്കഥ പൂര്‍ത്തിയായാലുടന്‍ ചിത്രത്തിലെ അഭിനേതാക്കളെയും മറ്റു സാങ്കേതിക പ്രവര്‍ത്തകരെയും സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിടും. ഇളയരാജയായിരിക്കും ജഗതി ചിത്രത്തിന്റെ സംഗീതം ഒരുക്കുകയെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌.

ആക്ഷനും കോമഡിയ്‌ക്കും ഒരു പോലെ പ്രധാന്യം നല്‌കുന്ന ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രമായിരിക്കും ഇതെന്നാണ്‌ സൂചന. ഇത്തവണയെങ്കിലും ജഗതിയുടെ ഭാഗ്യപരീക്ഷണം വിജയം കാണുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിയ്‌ക്കാം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam