»   » ബോഡിഗാര്‍ഡിന് അഞ്ചാം അവതാരം

ബോഡിഗാര്‍ഡിന് അഞ്ചാം അവതാരം

Posted By:
Subscribe to Filmibeat Malayalam
Body Guard
ദിലീപിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡിന് അഞ്ചാം അവതാരം. തമിഴും ഹിന്ദിയും തെലുങ്കും കടന്ന് കന്നഡയിലാണ് ചിത്രത്തിന്റെ പുതിയപതിപ്പ് ഒരുങ്ങുന്നത്.

തമിഴിലും ഹിന്ദിയിലും സിദ്ദിഖ് തന്നെയാണ് സംവിധാനം ചെയ്തതെങ്കിലും തെലുങ്കിലും കന്നഡയിലും അതാതിടങ്ങളിലെ സംവിധായകര്‍ക്ക് സിദ്ദിഖ് വിട്ടുകൊടുത്തിട്ടുണ്ട്.

ഒരു സിനിമ അഞ്ചാം തവണ ആര്‍ത്തിയ്ക്കുന്നതിന്റെ മടുപ്പല്ല, മറിച്ച് തെലുങ്കും കന്നഡയും കൈകാര്യം ചെയ്യുന്നതിന്റെ ബുദ്ധിമുട്ടാണ് സിദ്ദിഖിനെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചത്.

ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന തെലുങ്ക് ബോഡിഗാര്‍ഡിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിട്ടുണ്ട്. ഗംഗ എന്ന പേരിലൊരുങ്ങുന്ന തെലുങ്ക് പതിപ്പില്‍ വെങ്കിടേഷും തൃഷയുമാണ് പ്രധാന താരങ്ങള്‍. മലയാളത്തില്‍ നയന്‍സ് നായികയാപ്പോള്‍ കാലവനെന്ന പേരിലിറങ്ങിയ തമിഴ് പതിപ്പില്‍ അസിനും വിജയ്‌യുമായിരുന്നു പ്രധാനതാരങ്ങള്‍.

ബോഡിഗാര്‍ഡ് എ്ന്ന പേരില്‍ തന്നെ ഒരുങ്ങുന്ന കന്നഡ പതിപ്പില്‍ പ്രശസ്ത ഹാസ്യനടന്‍ ജഗ്ഗിഷും ഡെയ്‌സി ഷായുമാണ് പ്രധാനതാരങ്ങള്‍. ടിഎ ആനന്ദാണ് ബോഡിഗാര്‍ഡിന്റെ അഞ്ചാംഅവതാരത്തിന്റെ സംവിധായകന്‍.

അതേസമയം ബോഡിഗാര്‍ഡിന്റെ ഇതുവരെയുള്ള പതിപ്പുകള്‍ വച്ചുനോക്കുമ്പോള്‍ തെലുങ്ക് ബോഡിഗാര്‍ഡിന് ലേശം വയസ്സ് കൂടുതലല്ലേയെന്ന് പലരും ചോദിയ്ക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ദിലീപും വിജയ്‍യും അവതരിപ്പിച്ച റോളുകള്‍ സല്‍മാനും വെങ്കിടേഷും ചെയ്തപ്പോഴും ആരുംകുറ്റം പറഞ്ഞിരുന്നില്ല.

ഒരു ബോഡിഗാര്‍ഡിനുള്ള ലുക്ക് 48കാരനായ ജഗ്ഗീഷിനുണ്ടോയെന്നാണ് വിമര്‍ശകരുടെ സംശയം. അമ്പത് വയസ്സായ വെങ്കിടേഷ് ബോഡിഗാര്‍ഡായപ്പോഴും കുറ്റംപറയാത്തവരാണ് ജഗ്ഗീഷിന്റെ കഥാപാത്രത്തെ കുറ്റംപറയുന്നതെന്നത് മറ്റൊരു കാര്യം.

English summary
Jaggesh's wife Parimala Jaggesh and Narasimhan, who had earlier made Double Decker with the actor, are all set to produce another film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam