»   »  പാതിരാമണല്‍: പൃഥ്വി പിന്‍മാറി; പകരം ജയസൂര്യ

പാതിരാമണല്‍: പൃഥ്വി പിന്‍മാറി; പകരം ജയസൂര്യ

Subscribe to Filmibeat Malayalam

മലയാളത്തില്‍ ഒരു സൂപ്പര്‍ കൂട്ടുകെട്ട്‌ കൂടി വഴി പിരിയുന്നു. വാസ്‌തവം, വര്‍ഗം തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക്‌ വേണ്ടി ഒന്നിച്ച പൃഥ്വിരാജ്‌-പത്മകുമാര്‍ സഖ്യമാണ്‌ വേര്‍പിരിയുന്നത്‌.

പൃഥ്വിയുടെ കരിയറില്‍ അംഗീകാരങ്ങളും അഭിനനന്ദങ്ങളും നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സംവിധായകനാണ്‌ പത്മകുമാര്‍. വര്‍ഗ്ഗം, വാസ്‌തവം, അമ്മക്കിളിക്കൂട്‌ തുടങ്ങിയ പത്മകുമാര്‍ ചിത്രങ്ങള്‍ പൃഥ്വിയുടെ അഭിനയസിദ്ധികള്‍ വെളിച്ചത്തു കൊണ്ടു വരുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു. വാസ്‌തവത്തിലൂടെ കരിയറിലെ ആദ്യത്തെ സംസ്ഥാന അവാര്‍ഡും താരത്തിന്‌ ലഭിച്ചു. പൃഥ്വിയെ നായകനാക്കി ഒരുക്കിയ ചിത്രങ്ങള്‍ ഹിറ്റായത്‌ പത്മകുമാറിനെയും ശ്രദ്ധേയനാക്കി.

പാതിരമണല്‍ എന്ന ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ടാണ്‌ ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരിയ്‌ക്കുന്നത്‌. ബാബു ജനാര്‍ദ്ദനന്‍ രചിച്ച പാതിരാമണലിന്റെ തിരക്കഥ മോശമാണെന്ന്‌ പറഞ്ഞ്‌ പൃഥ്വി പിന്‍മാറിയതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായത്‌. പൃഥ്വി-പത്മകുമാര്‍ ടീമിന്റെ വാസ്‌തവത്തിന്റെ തിരക്കഥ രചിച്ചത്‌ ബാബുവാണ്‌. ഇതിന്‌ പുറമെ പൃഥ്വിയുടെ മറ്റുചിത്രങ്ങളായ തലപ്പാവ്‌, കലണ്ടര്‍ തുടങ്ങിയ സിനിമകള്‍ക്കും ബാബു തന്നെയാണ്‌ തിരക്കഥ ഒരുക്കിയിരുന്നത്‌.

പാതിരാമണലില്‍ അഭിനയിക്കാന്‍ പൃഥ്വി ആദ്യം ഡേറ്റ്‌ നല്‍കിയിരുന്നു. എന്നാല്‍ ഷൂട്ടിങ്‌ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബാബുവിന്റെ കഥ പോരെന്ന്‌ പറഞ്ഞ്‌ താരം പിന്‍മാറുകയായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ബാബുവിന്റെ തിരക്കഥയില്‍ ഒരുക്കിയ കലണ്ടര്‍ പരാജയപ്പെട്ടതാണ്‌ പൃഥ്വിയുടെ പിന്‍മാറ്റത്തിന്‌ പിന്നിലെന്നും വാര്‍ത്തകളുണ്ട്‌.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

നായകന്‍ പിന്‍മാറിയതോടെ വെട്ടിലായ പാതിരാമണലിന്റെ സംവിധായകനും നിര്‍മാതാവും ഉടന്‍ തന്നെ മറ്റൊരു താരത്തെ നായകനാക്കി ചിത്രത്തിന്റെ ഷൂട്ടിങ്‌ തുടങ്ങാന്‍ നിശ്ചയിക്കുകയായിരുന്നു. യുവനായകരില്‍ ഏറെ ശ്രദ്ധേയനായ ജയസൂര്യയാണ്‌ പൃഥ്വിയ്‌ക്ക്‌ പകരം പാതിരാമണിലില്‍ എത്തിയിരിക്കുന്നത്‌. പ്രതികാരം പ്രമേയമാക്കുന്ന പാതിരാമണലിന്റെ ഷൂട്ടിങ്‌ ഉടന്‍ തന്നെ ആരംഭിയ്‌ക്കുമെന്ന്‌ അറിയുന്നത്‌. വൈവിധ്യമുള്ള റോളുകളിലൂടെ യുവതാരങ്ങളില്‍ മുന്നേറുന്ന ജയസൂര്യക്ക്‌ ഒരു പക്ഷേ പാതിരാമണില്‍ ആക്ഷന്‍ ഇമേജ്‌ തന്നെ നേടിക്കൊടുത്തേക്കാം.

ഉപേക്ഷിച്ച ചിത്രങ്ങള്‍ വന്‍ ഹിറ്റാവുകയും പുതിയ താരോദയങ്ങള്‍ക്ക്‌ നിമിത്തമാവുകയും ചെയ്യുന്നതിന്‌ സാക്ഷ്യം വഹിച്ച ചരിത്രമാണ്‌ മലയാള സിനിമയ്‌ക്കുള്ളത്‌. ലാലിനെ സൂപ്പര്‍ താരമാക്കിയ രാജാവിന്റെ മകനില്‍ ആദ്യം നായകനാക്കാന്‍ നിശ്ചയിച്ചത്‌ മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ തമ്പി ചിത്രത്തില്‍ നിന്നും മമ്മൂട്ടി പിന്‍മാറിയതോടെ ലാലിന്റെ ഭാഗ്യനക്ഷത്രവും ഉദിച്ചു. ചരിത്രം ആവര്‍ത്തിയ്‌ക്കുമോ? കാത്തിരുന്ന്‌ കാണാം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam