»   »  ലാലിനൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടില്ല: ലിസി

ലാലിനൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടില്ല: ലിസി

Posted By:
Subscribe to Filmibeat Malayalam
Kerala Strikers
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ അടുത്ത സീസണില്‍ മത്സരവേദി കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്ന് ലിസി പ്രിയദര്‍ശന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മോഹന്‍ലാലിനൊപ്പം മുഖ്യമന്ത്രിയെ കണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അവര്‍ വ്യക്തമാക്കി.

രണ്ടാം സീസണിലെ കേരളാ സ്‌ടൈക്കേഴ്‌സിന്റെ ആദ്യ മല്‍സരത്തിനായി മോഹന്‍ലാല്‍ നയിക്കുന്ന കേരള സ്‌െ്രെടക്കേഴ്‌സ് വെള്ളിയാഴ്ച ഹെദരാബാദിലേക്ക് തിരിക്കും. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ കേരളാ സ്‌െ്രെടക്കേഴ്‌സ് വിശാല്‍ നയിക്കുന്ന ചെന്നൈ റിനോസിനെ നേരിടും.

കൊച്ചി ജവഹര്‍ലാല്‍ നെഹ്്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ 22 ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ ഉച്ചക്ക് രണ്ടിന് ജീറ്റ് ക്യാപ്റ്റനായുള്ള ബംഗാള്‍ ടൈഗേഴ്‌സ്, ചെന്നൈ റിനോസിനെയും വൈകീട്ട് ആറിന് കേരളാ സ്‌െ്രെടക്കേഴ്‌സ്, സുനില്‍ ഷെട്ടി നായകനായ മുബൈ ഹീറോസിനെയും നേരിടും. കേരളത്തിനായി കളത്തിലിറങ്ങുന്ന 17 അംഗടീമിനെയും ക്യാപ്റ്റന്‍ മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

ഇന്ദ്രജിത്താണ് വൈസ് ക്യാപ്റ്റന്‍, കുഞ്ചാക്കോ ബോബന്‍, ബാല, ബിനീഷ് കോടിയേരി, രാജീവ്പിള്ള, വിനു മോഹന്‍, നിവില്‍, നിവിന്‍ പോളി, മുന്ന, സൈജു കുറുപ്പ്, മണിക്കുട്ടന്‍, വിവേക് ഗോപന്‍, റിയാസ് ഖാന്‍, പ്രജോദ് കലാഭവന്‍, ഉണ്ണി മുകുന്ദന്‍, രജിത് മേനോന്‍ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. ആസിഫ് അലി, പൃഥ്വിരാജ് എന്നിവരെ ഒഴിവാക്കി.

കൊച്ചിയില്‍ നടക്കുന്ന മല്‍സരങ്ങള്‍ക്ക് വേണ്ടി ടീമംഗങ്ങള്‍ക്കും കാണികള്‍ക്കും കനത്ത സുരക്ഷ ഒരുക്കുന്നതായി സിറ്റി പോലിസ് കമ്മീഷണര്‍ എം ആര്‍ അജിത് കുമാര്‍ അറിയിച്ചു. ഇതിനായി രണ്ടു ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ 750 പോലിസുകാരെ നഗരത്തില്‍ വിന്യസിക്കും.

കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു കളിയെന്നും അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ടീം ഉടമകളായ ലിസി പ്രിയദര്‍ശന്‍, ഷാജി പി എം, ടീം മാനേജര്‍ ഇടവേള ബാബു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Kerala strikers are ready for their first match against Chennai Rhinos in the much awaited Celebrity Cricket League (CCL)

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam