»   » റെക്കാര്‍ഡ് ലക്ഷ്യമിട്ട് സന്തോഷ് പണ്ഡിറ്റ്

റെക്കാര്‍ഡ് ലക്ഷ്യമിട്ട് സന്തോഷ് പണ്ഡിറ്റ്

Posted By:
Subscribe to Filmibeat Malayalam
Santhosh Pandit
അടിമുടി സന്തോഷ് പണ്ഡിറ്റ് എന്ന പ്രതിഭ നിറഞ്ഞുനില്‍ക്കുന്ന കൃഷ്ണനും രാധയും തിയറ്ററുകളിലേക്ക്. ഒക്ടോബര്‍ 21ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് മുമ്പൊരു സിനിമയ്ക്കും കിട്ടാത്ത പ്രീ പബ്ലിസിറ്റിയാണ് കിട്ടിയിരിക്കുന്നത്.

ശ്രീകൃഷ്ണ ഫിലിംസിന്റെ ബാനറില്‍ സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന 'കൃഷ്ണനും രാധയും ഒരൊറ്റയാള്‍ സംരംഭമെന്ന് വേണമെങ്കിലും വിശേഷിപ്പിയ്ക്കാം. ഗാനരചന, സംഗീതം, ആലാപനം, നൃത്തം, സംഘട്ടനം, എഡിറ്റിംഗ്, ഗ്രാഫിക്‌സ്, ടൈറ്റില്‍ ഗ്രാഫിക്‌സ്, പ്രൊഡക്ഷന്‍, ഡിസൈനിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളിംഗ്, വസ്ത്രാലങ്കാരം, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിര്‍മാണം, വിതരണം എന്നിങ്ങനെ ഒരു സിനിമയുടെ പോസ്റ്ററൊട്ടിയ്ക്കല്‍ ഒഴിച്ച് ആദ്യാവസാന ജോലികളിലെല്ലാം സന്തോഷ് പണ്ഡിറ്റിന്റെ കൈമുദ്ര പതിഞ്ഞിട്ടുണ്ട്.

'കൃഷ്ണനും രാധയും' എന്ന ചിത്രത്തിലെ എട്ടു ഗാനങ്ങളും ഇന്റര്‍നെറ്റിലെ ജനപ്രിയ വീഡിയോ ഷെയറിങ് സൈറ്റായ യൂട്യൂബില്‍ പ്രചരിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസര്‍ച്ച് സര്‍വേയുടെ അടിസ്ഥാനത്തില്‍ രണ്ടു മാസത്തിനിടെ 25 ലക്ഷം പേര്‍ ഗാനങ്ങള്‍ കണ്ടു കഴിഞ്ഞതായാണു റിപ്പോര്‍ട്ട്.

സന്തോഷ് പണ്ഡിറ്റിന്റെ ഈ സകലകലാമികവ് ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഗിന്നസ് ബുക്ക് ഓഫ് റെക്കോഡിലും പരിഗണിയക്കപ്പെടുന്നുണ്ടെന്നും സൂചനകളുണ്ട്.

English summary
Santhosh Pandit’s most hyped movie “Krishnanum Radhayum” will release on October 21

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam