»   » കോബ്ര വരുന്നത് കോമഡിയുടെ അകമ്പടിയോടെ

കോബ്ര വരുന്നത് കോമഡിയുടെ അകമ്പടിയോടെ

Posted By:
Subscribe to Filmibeat Malayalam
Lal and Mammootty
ഹിറ്റുകളുടെ തോഴരായ മമ്മൂട്ടിയും ലാലും വീണ്ടുമൊന്നിയ്ക്കുകയാണ് കോബ്രയിലൂടെ. ഹോളിവുഡില്‍ റാംബോ ഫെയിം സില്‍വസ്റ്റര്‍ സ്റ്റാലന്‍ നായകനായൊരു കോബ്രയെന്നൊരു ആക്ഷന്‍ ചിത്രമുണ്ട്. എന്നാല്‍ മോളിവുഡില്‍ കോബ്ര വരുന്നത് കോമഡിയുടെ അകമ്പടിയോടെയാണ്.

കോട്ടയത്തും, കോഴിക്കോട്ടും, കോയമ്പത്തൂരും, കോലാലമ്പൂരും കണ്ടുമുട്ടുവാന്‍ സാദ്ധ്യതയുള്ള ബ്രദേഴ്‌സ്. കൂടാതെ പാമ്പുകളുടെ രാജാവായ രാജവെമ്പാല, ലാലിന്റെ കഥയിലും
രാജ തന്നെ രാജാവ്. മമ്മൂട്ടിയുടെ വേഷം കിംഗ്‌കോബ്രയുടേത്.. സുഹൃത്തോ സഹോദരനോ ഒക്കെ ആവുന്ന കരിമൂര്‍ഖന്‍ അതായത് കരിയായ് ലാലും. ഈ ടൈറ്റില്‍ ഈ വിധം പൂര്‍ണ്ണമാവുന്നു.

ഒന്നിനുപിന്നാലെ ഒന്നായി ആഗസ്റ്റ് 15ഉം ഡബിള്‍സും, ദി ട്രെയിനും പരാജയപ്പെട്ടപ്പോള്‍ സ്ഥിരമായ ബാലന്‍സിംഗ് തന്ത്രം മമ്മൂട്ടി .പൊടി തട്ടിയെടുത്തു. കിങ് ആന്റ്് കമ്മീഷണര്‍ക്കു ശേഷം ഷാഫിയുടെ വെനീസിലെ വ്യാപാരി, ഇതിന് പിന്നാലെ ലാലിന്റെ കോബ്ര. കേട്ടിടത്തോളം 2011ന്റെ അക്കൗണ്ടില്‍ വരവിനു വകുപ്പ് തെളിഞ്ഞുകഴിഞ്ഞു.

ലാലിന്റെ സ്വന്തം പ്രൊഡക്ഷനില്‍ ഹരിഹര്‍നഗറിന്റെ ബാധയില്‍ നിന്ന് ഇന്‍ ഗോസ്‌റ് ഹൌസ് ഇന്‍
ബാദ്ധ്യതയില്ലാതെവിധം കരകേറിയപ്പോള്‍ റോഡ്മൂവി ടൂര്‍ണ്ണമെന്റ് കൈപൊള്ളിച്ചു. രാജയും കരിയും ഇവരുടെ വിളിപേരുകളാകാം സ്വന്തം പേരുകള്‍ ഇതാകണമെന്നില്ല. കോബ്രയും യാത്രയുടെ കഥതന്നെ. പരസ്പരം ബ്രദറെന്ന് സംബോധന ചെയ്യുന്ന രാജയും കരിയും ഏതു നിമിഷവും എവിടെയും പ്രത്യക്ഷപ്പെടാം.കോട്ടയത്തും കോഴിക്കോട്ടും, കോയമ്പത്തൂരും,കോലാലമ്പൂരും... ഹ്യൂമറിന്റെ പാശ്ചാത്തലത്തില്‍ വികസിക്കുന്ന കഥയില്‍ പ്രേക്ഷകന്‍ പ്രതീക്ഷയ്ക്കുന്നതെല്ലാം ഉണ്ടാവുമെന്നാണ് ലാലിന്റെ ഉറപ്പ്.

ബ്ലാക്ക്, തൊമ്മനും മക്കളും,ബെസ്‌റ് ആക്ടര്‍എന്നിവ യ്ക്കുശേഷം മമ്മൂട്ടിയും ലാലുംഒന്നിച്ചഭിനയിക്കുകയാണ് കോബ്രയില്‍. മമ്മൂട്ടിയുടെ സ്വന്തം നിര്‍മ്മാണകമ്പനിയായ പ്ലേഹൗസാണ് ഈലാല്‍ ചിത്രംനിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നാല് നായികമാര്‍ എത്തുന്നു എന്നതും കോബ്രയുടെ പ്രത്യേകതയാണ്.

തിരക്കഥയും സംഭാഷണവും ലാല്‍ നിര്‍വ്വഹിക്കുന്നചിത്രത്തില്‍ ലാലു അലക്‌സ്, ഹരിശ്രീ അശോകന്‍, സലീം
കുമാര്‍,എന്നിവരും മുഖ്യ വേഷത്തില്‍ എത്തുന്നു. ഓണം കഴിഞ്ഞ് ഷൂട്ടിംഗ് തുടങ്ങുന്ന കോബ്ര ക്രിസ്മസിന് തിയറ്ററിലെത്തുമെന്ന് പ്രതീക്ഷിക്കാം

English summary
After superhit film 'Best Actor' Director-actor Lal again join withMegastar Mammootty, through his own directorial venture. Lal will pen the story and script and will wear the cap of director too.The movie is tentatively titled as"Cobra"

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam