»   » ഏകാന്തത എന്നെ കലാകാരനാക്കി: സന്തോഷ്

ഏകാന്തത എന്നെ കലാകാരനാക്കി: സന്തോഷ്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/20-loneliness-make-me-creative-2-aid0031.html">Next »</a></li></ul>
Santosh Pandit
സന്തോഷ് പണ്ഡിറ്റിന് ഇപ്പോള്‍ വിശേഷണങ്ങളുടെ ആവശ്യമില്ല, പബ്ലിസിറ്റി നെഗറ്റീവായാലും പൊസിറ്റീവ് ആയാലും സന്തോഷ് പറയുന്നത് കേള്‍ക്കാനും കാണാനും ആളുകള്‍തിങ്ങിക്കൂടുന്നുണ്ട്. മാധ്യമങ്ങളായ മാധ്യമങ്ങള്‍ മുഴുവന്‍ ഇത് തിരിച്ചറിഞ്ഞ് ഇപ്പോള്‍ സന്തോഷിന് പിന്നാലെയാണുതാനും.

ഇതില്‍ സന്തോഷിനെ നിശിതമായി വിമര്‍ശിക്കാന്‍ ശ്രമിക്കുന്നവരും സന്തോഷിന് പറയാനുള്ളത് ജനങ്ങളിലെത്തിക്കുന്നവരുമുണ്ട്. എന്തായാലും ഇപ്പോള്‍ സിനിമയെക്കുറിച്ച് പറയുന്നവര്‍ക്കാര്‍ക്കും ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരാളായി മാറിയിരിക്കുകയാണ് സന്തോഷ്്.

ഏകാന്തതയാണ് തന്നെ ക്രിയേറ്റിവിറ്റിയുള്ള ആളാക്കുന്നതെന്നാണ് സന്തോഷ് പറയുന്നത്. കന്യകയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് തന്റെ ക്രിയേറ്റിവിറ്റിയെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും പറയുന്നത്. മലയുടെ മകളിലെ വീട്ടിലെ ഏകാന്തവാസമാണ് തന്നെ കലാകാരനാക്കുന്നതെന്ന് സന്തോഷ് പറയുന്നു.

കഥകളും കവിതകളും പണ്ടേ എഴുതുമായിരുന്നുവെന്നും കഥാമത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. ഒരു വിഷയം കിട്ടിയാല്‍ അഞ്ച് മിനിറ്റു കൊണ്ട് ഞാന്‍ കഥ എഴുതും. എസ്എസ്എല്‍സി ക്ക് പഠിക്കുമ്പോള്‍ സന്തോഷ് പണ്ഡിറ്റിന്റെ കഥകള്‍ എന്ന പേരില്‍ ഒരു ബുക്ക് ഞാന്‍ ഉണ്ടാക്കി. ബ്രാഹ്മണ കുടുംബമാണെന്നും സംസ്‌കൃതവും വേദവുമൊക്കെ അറിയാമെന്നും സന്തോഷ് പറയുന്നു.

ജിത്തുഭായ് എന്ന ചോക്ക്‌ലേറ്റ് ബായ്, കാളിദാസന്‍ കഥയെഴുതുകയാണ് എന്നീ രണ്ട് പടങ്ങളാണ് ഇനി വരാനുള്ളതെന്നും ജിത്തുഭായിയിലെ 8 പാട്ടുകളും എഴുതി, ട്യൂണ്‍ ചെയ്ത്, പാടി അഭിനയിക്കുന്നത് താന്‍തന്നെയാണെന്നും സന്തോഷ് പറയുന്നു.


അടുത്തപേജില്‍
ആദ്യ തിരക്കഥ 18ലെന്ന് സന്തോഷ് പണ്ഡിറ്റ്

<ul id="pagination-digg"><li class="next"><a href="/news/20-loneliness-make-me-creative-2-aid0031.html">Next »</a></li></ul>
English summary
New star Santosh Pandit said that loneliness in life make him creative, and he wrote his first script , when he was 18year old,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam