twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യതിരക്കഥ 18ലെന്ന് സന്തോഷ് പണ്ഡിറ്റ്

    By Lakshmi
    |
    <ul id="pagination-digg"><li class="previous"><a href="/news/20-loneliness-make-me-creative-1-aid0031.html">« Previous</a>

    Santosh Pandit
    കുട്ടിക്കാലം മുതേലേ സിനിമ ഇഷ്ടമായിരുന്നു, എന്നുവച്ച് ക്രേസൊന്നും ഇല്ല. 18വയസ്സിലാണ് ആദ്യ തിരക്കഥ എഴുതിയത്. എന്‍ജിനീയറായ അച്ഛനോട് കാശ്് ചോദിച്ചു. അച്ഛന് വിശ്വാസം പോരാത്തതിനാല്‍ പണം തന്നില്ല.

    പന്നീട് പത്തുവര്‍ഷം കഴിഞ്ഞ് അധ്വാനിച്ചുണ്ടാക്കിയ കാശുമായി ഇപ്പോള്‍ സിനിമ പിടിച്ചു. എനിക്ക് രണ്ട് കംപ്യൂട്ടറുകളും ലാപ്‌ടോപ്പുമുണ്ട്. വീട്ടില്‍ തന്നെ ഒരു എഡിറ്റിംഗ് സ്യൂട്ട് ഉണ്ടാക്കി. 7ഡി ക്യാമറയും വാങ്ങി. അഭിനയിക്കാന്‍ അറിയാവുന്ന പുതിയ കുറെ കലാകാരന്‍മാരെ സംഘടിപ്പിച്ചു.

    എന്റെ പരിചയക്കാര്‍ വാടക കൂടാതെ ഷൂട്ടിംഗിന് വീട് തന്നു. ക്യാമറ ഒഴികെ ബാക്കിയെല്ലാം ഞാന്‍ തന്നെ ചെയ്തു. 25 ദിവസം ഷൂട്ടിംഗ്. അത്യാവശ്യമുള്ളപ്പോള്‍ മാത്രം യുണിറ്റ് വിളിച്ചു. ഒരു ടെലിസിനിമ തീരുന്ന കാശു കൊണ്ട് പടം തീര്‍ത്തു- സന്തോഷ് പറയുന്നു.

    ഷൂട്ടിംഗ് നടക്കുമ്പോള്‍ തന്നെ പാട്ടുകള്‍ യൂടൂബില്‍ കൊടുത്തതാണ് രക്ഷയായതെന്നും താരം പറയുന്നു.
    കണ്ടവര്‍ കണ്ടവര്‍ അവര്‍ പറഞ്ഞു പറഞ്ഞ് സംഗതി ഹിറ്റായി. ദിവസം പതിനായിരക്കണക്കിന് ആളുകള്‍ കാണാന്‍ തുടങ്ങി. അത് ലക്ഷങ്ങളിലേക്ക് വളര്‍ന്നു.

    നോക്കിയ പോലുള്ള കമ്പനികള്‍ റിംഗ്‌ടോണായി എന്റെ പാട്ട് ഉപയോഗിക്കാന്‍ തുടങ്ങി. സംഭവം വന്‍ഹിറ്റ്. സ്വാഭാവികമായും പടം കാണാന്‍ ആളുകള്‍ കാത്തിരുന്നു. സാമ്പത്തിക പരാധീനത കൊണ്ട് ആദ്യം മൂന്നു പ്രിന്റാണ് റിലീസ് ചെയ്തത്. തീയറ്ററിലെ തിരക്ക് കണ്ട് 17 റിലീസിംഗ് സെന്ററുകള്‍ കൂടി കിട്ടി.

    ആളുകള്‍ പരിഹരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് സന്തോഷിന്റെ മറുപടി തീര്‍ത്തും പ്രൊഫഷണലാണ്- ഞാനും അത് മനസിലാക്കിയിട്ടുണ്ട്. കൂടുതലും എന്റെ സിനിമ കാണാത്തവരാണ്. ചിലര്‍ക്ക് പ്രൊഫഷനല്‍ ജലസിയുണ്ട്. ആളുകള്‍ കരുതും പോലെ ഞാന്‍ ഒരു റിബല്‍ അല്ല. മാക്ടയിലും അമ്മയിലും ഫിലിം ചേംബറിലും പ്രൊഡ്യുസേഴ്‌സ് അസോസിയേഷനിലും അംഗമാകാതെ സിനിമ ചെയ്തു എന്നതാണ് എന്റെമേലുള്ള കുറ്റമായി ആളുകള്‍ കാണുന്നത്- സന്തോഷ് പറയുന്നു.

    ആദ്യപേജില്‍
    ഏകാന്തത എന്നെ കലാകാരനാക്കി: സന്തോഷ്

    <ul id="pagination-digg"><li class="previous"><a href="/news/20-loneliness-make-me-creative-1-aid0031.html">« Previous</a>

    English summary
    New star Santosh Pandit said that loneliness in life make him creative, and he wrote his first script , when he was 18year old.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X