മമ്മുട്ടി റോഷന്‍ ആന്‍ഡ്രൂസിനു പിറകെ?

അടുത്തിടെ പുറത്തിറങ്ങിയ ചില ചിത്രങ്ങള്‍ വേണ്ടത്ര വിജയിക്കാത്തതിനാലാണ് ഇത്തരമൊരു നീക്കമെന്നറിയുന്നു. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ട്രാഫിക്കിന്റെ തിരക്കഥാ കൃത്തുകളായ ബോബി-സഞ്ജയ് കൂട്ടുകെട്ടായിരിക്കും മമ്മുട്ടിക്കുവേണ്ടി കഥയെഴുതുക.
മമ്മുട്ടിയെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുയര്‍ത്തിയ ആദ്യകാല കഥാപാത്രങ്ങള്‍ക്കു സമാനമായ റോളുകളില്‍ അഭിനയിക്കാനാണ് മോഹന്‍ലാല്‍ ഇപ്പോള്‍ ഇഷ്ടപ്പെടുന്നത്. മമ്മുട്ടിയാവട്ടെ നേരെ തിരിച്ചും. ഇത്തരം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇരുവര്‍ക്കും സ്വന്തം നിര്‍മാതാക്കളുണ്ട്. മമ്മുട്ടിക്കുവേണ്ടി എസ് ജോര്‍ജും മോഹന്‍ലാലിനുവേണ്ടി ആന്റണി പെരുമ്പാവൂരും സിനിമ പിടിക്കും.


Click it and Unblock the Notifications