»   » നിഷാല്‍ ചന്ദ്രയ്ക്ക് എന്തോ പറയാനുണ്ട്

നിഷാല്‍ ചന്ദ്രയ്ക്ക് എന്തോ പറയാനുണ്ട്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/20-nishal-chandra-defends-divorce-2-aid0166.html">Next »</a></li></ul>
സെലിബ്രിറ്റികളുടെ ജീവിതത്തിന് സ്വകാര്യതയില്ല.. അത് പബ്‌ളിക്കിന്, തദ്വാരാ മാധ്യമങ്ങള്‍ക്ക് കൈയ്യേറി ആസ്വദിക്കാനുള്ളതാണ്. പ്രശസ്തിയുടെ പിറകെ യുള്ള വലിയ ഒരു ദുരന്തമാണ് ഈ ഒരനുഭവസാക്ഷ്യം.

ഡയാനരാജകുമാരിയുടെ ജീവിതം വഴിയില്‍ പൊഴിഞ്ഞുപോയതുപോലും ഈ പാപ്പരാസി സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. മൈക്കിള്‍ ജാക്‌സണ്‍, മഡോണ, ആഞ്ജലീന ഷൊലി,മല്ലികാ ഷെറാവത്ത് മുതല്‍ നമ്മുടെ കാവ്യമാധവന്‍ വരെ ഈ ആഘോഷങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട്.

പബ്ലിക് പേര്‍സനാലിറ്റികളുടെ സവിശേഷവ്യക്തിത്വം പുറം ലോകം അറിഞ്ഞില്ലെങ്കിലും അല്പം മോശപ്പെട്ട വല്ലതും സംഭവിച്ചാല്‍ അത് വിഷയം തന്നെ. ഒരു സംഭവം അനാവരണം ചെയ്ത് പൊളിച്ചടുക്കികഴിഞ്ഞാല്‍ നമ്മുടെ പണി കഴിഞ്ഞു എന്നുപറഞ്ഞു പിന്‍തിരിയുന്നവരോടാണ് നിഷാല്‍ ചന്ദ്രയ്ക്ക് പറയാനുള്ളത്.

പശുവും ചത്തു മോരിലെ പുളിയും പോയി എന്നിട്ടും വേലിക്കല്‍ കഥ പറയല്‍ തീര്‍ന്നില്ലേന്ന്.... കാവ്യയെന്ന സെലിബ്രിറ്റിയെ വിവാഹം ചെയ്തു എന്ന തെറ്റിനാണോ... തന്നെ കുറിച്ച് ഇത്ര മാത്രം അപഖ്യാതികള്‍ മാധ്യമങ്ങള്‍ പറഞ്ഞു പരത്തിയത്. നിഷാല്‍ ചന്ദ്ര സങ്കടപ്പെടുന്നു.

അടുത്തപേജില്‍
കാവ്യയ്ക്ക് പറയാന്‍ വേദികളുണ്ടായി

<ul id="pagination-digg"><li class="next"><a href="/news/20-nishal-chandra-defends-divorce-2-aid0166.html">Next »</a></li></ul>

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam