മമ്മൂട്ടിയും ലാലുമില്ലാതെ മറ്റൊരു ഓണം കൂടി

പതിവു പോലെ റംസാന്‍ നോമ്പു തന്നെയാണ് വന്‍കിട ചിത്രങ്ങളുടെ വരവിനെ വൈകിപ്പിയ്ക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഓണം കഴിഞ്ഞുവരുന്ന റംസാനാണ് സിനിമാക്കാരുടെ
നോട്ടം.
മുമ്പ് അതായിരുന്നില്ല സ്ഥിതി മമ്മൂട്ടിയും മോഹന്‍ലാലും അണിനിരക്കുന്ന ചിത്രങ്ങള്‍ തിയറ്ററുകളെ ജനസമുദ്രമാക്കി മാറ്റിയിരുന്നു. പിന്നീട് ഈ ട്രെന്റ് മാറുകയും വമ്പന്‍ സിനിമകളുടെ റിലീസ് റംസാനിലേക്ക് നീളുകയുമായിരുന്നു. ഓണത്തിനെത്തുന്നെ ചെറിയ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ആശ്വാസം.
മോഹന്‍ലാല്‍ പത്മകുമാര്‍ ടീമിന്റെ ശിക്കാര്‍, മമ്മൂട്ടിയും രഞ്ജിത്തും ഒന്നിയ്ക്കുന്ന പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റുമാണ് റംസാന് വേണ്ടി അണിയറയില്‍ കാത്തുനില്‍ക്കുന്നത്.
നേരത്തെ ഓണത്തിന് വിനയന്റെ യക്ഷിയും ഞാനും, മീരാ ജാസ്മിന്റെ പാട്ടിന്റെ പാലാഴി, ശ്രീനി നായകനാവുന്ന ആത്മകഥ എന്നീ സിനിമകള്‍ മാത്രമായിരുന്നു അനൗണ്‍സ് ചെയ്തിരുന്നത്. എന്നാല്‍ അവസാന നിമിഷത്തില്‍ ഒരുപിടി സിനിമകള്‍ ഓണവിപണി ലക്ഷ്യമാക്കി തിയറ്ററുകളിലേക്ക് എത്തുമെന്ന് സൂചനകളുണ്ട്.
ചാര്‍ സൗ ബീസ്, ഇങ്ങനെയും ഒരാള്‍, ഫിഡല്‍ എന്നീ സിനമകളും ഓണം റേസിനുണ്ടാവും എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ വിനയന്റെ യക്ഷിയും ഞാനും മാത്രമായിരിക്കും ബിഗ് റിലീസ്. മറ്റു സിനിമകള്‍ക്കൊന്നും വൈഡ് റിലീസ് ഉണ്ടാവില്ലെന്നും അറിയുന്നു.


Click it and Unblock the Notifications











