»   » പൃഥ്വിയുടെ വേഷം പത്മകുമാര്‍ ജയസൂര്യയ്ക്ക് നല്‍കി

പൃഥ്വിയുടെ വേഷം പത്മകുമാര്‍ ജയസൂര്യയ്ക്ക് നല്‍കി

Posted By:
Subscribe to Filmibeat Malayalam
Prithviraj
ബാബു ജനാര്‍ദ്ദനനന്റെ തിരക്കഥയില്‍ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കാനിരുന്ന പാതിരാമണല്‍ എന്ന പടത്തില്‍ മാറ്റങ്ങള്‍. പൃഥ്വിയ്ക്കു പകരം ജയസൂര്യയായിരിക്കും പാതിരാമണലില്‍ നായകനാവുകയെന്നാണ് അറിയുന്നത്.

എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പണികള്‍ തുടങ്ങിയിരുന്നെങ്കിലും ഇഴഞ്ഞുനീങ്ങുകയായിരുന്നു.

ചിത്രത്തില്‍ നിന്നും പുറത്താക്കപ്പെടുന്നത് പൃഥ്വിയ്ക്ക് വലിയ നഷ്ടമാകുമെന്നുറപ്പാണ്. അതേസമയം ജയസൂര്യയ്ക്ക് നല്ല ഒരു റോള്‍ കൂടി ലഭിക്കുകയും ചെയ്യുന്നു. തമിഴ് നടനായ സമുദ്രക്കനിയും ജയസൂര്യയ്‌ക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

റീമാ കല്ലുങ്കലാണ് ചിത്രത്തില്‍ നായികയായി വരുന്നത് ധനുഷ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജോലികള്‍ മാര്‍ച്ചില്‍ ആലപ്പുഴയില്‍ ആരംഭിക്കും.

തുടരെത്തുടരെ പരാജയങ്ങളുണ്ടായ പൃഥ്വിരാജിന് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമായിരുന്നു പാതിരാമണല്‍.

ഏറെ പ്രതീക്ഷയോടെ അടുത്തിടെ എത്തിയ അന്‍വര്‍, ദി ത്രില്ലര്‍ തുടങ്ങിയവ ശ്രദ്ധിക്കപ്പെടാതെ പോയതും പൃഥ്വിക്ക് വിനയായിരിക്കുകയാണ്. അപ്പോള്‍ത്തന്നെയാണ് ഒരു ചിത്രം നഷ്ടമാകുന്നതും.

ഇനി പൃഥ്വിയുടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍ ഉറുമിയും 'അര്‍ജുനന്‍ സാക്ഷി'യുമൊക്കെയാണ് ഇവയുംകൂടി അന്‍വറിന്റെയും ദി ത്രില്ലറുടെയുമൊക്കെ ഗണത്തില്‍പ്പെട്ടാല്‍ ഭാവിയിലെ സൂപ്പര്‍താരം എന്നു വിശേഷിപ്പിക്കപ്പെടുന്ന പൃഥ്വിയുടെ കാര്യം വളരെ കഷ്ടത്തിലാകും

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam