»   » മധുരം പകര്‍ന്ന്‌ ലോലിപോപ്പ്‌

മധുരം പകര്‍ന്ന്‌ ലോലിപോപ്പ്‌

Posted By:
Subscribe to Filmibeat Malayalam
Lollypope
ട്വന്റി20യ്‌ക്ക്‌ ശേഷം പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ലോലിപോപ്പ്‌ തിയറ്ററുകളിലെത്തി. സംസ്ഥാനത്തൊട്ടാകെ 77 തിയറ്ററുകളിലാണ്‌ ഈ യൂത്ത്‌ ഫുള്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്‌.

പൃഥ്വിരാജ്‌-ജയസൂര്യ-കുഞ്ചാക്കോ ബോബന്‍-റോമ-ഭാവന എന്നിങ്ങനെ വമ്പന്‍ താരനിര അണിനിരക്കുന്ന ലോലിപോപ്പ്‌ ഒരുക്കുന്നത്‌ ഹിറ്റുകളുടെ കൂട്ടുകാരനായ ഷാഫിയാണ്‌.

2008ല്‍ ഒരു വന്‍വിജയം നേടാന്‍ കഴിയാത്ത പൃഥ്വിരാജ്‌ ലോലിപോപ്പിന്‌ മേല്‍ വമ്പന്‍ പ്രതീക്ഷകളാണ്‌ അര്‍പ്പിച്ചിരിയ്‌ക്കുന്നത്‌. നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു സൗഹൃദ ചിത്രമെന്നാണ്‌ ലോലിപോപ്പിനെ സംവിധായകന്‍ ഷാഫി വിശേഷിപ്പിച്ചിരിയ്‌ക്കുന്നത്‌.

നീണ്ട ഒരിടവേളയ്‌ക്ക്‌ ശേഷം കുഞ്ചാക്കോ ബോബന്റെ ചലച്ചിത്ര രംഗത്തേക്കുള്ള തിരിച്ചുവരവിന്‌ വേദിയൊരുക്കിയ ചിത്രമെന്ന പ്രത്യേകതയും ലോലിപോപ്പിനുണ്ട്‌.

ക്രിസ്‌മസ്‌ അവധിക്കായി സ്‌കൂളുകളും കോളെജുകളും അടച്ചയുടനെ ലോലിപോപ്പ്‌ റിലീസ്‌ ചെയ്‌തതിലൂടെ നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്‌ ഈ യുവജനതയെ തന്നെയാണെന്ന കാര്യം ഉറപ്പാണ്.

മധുരം പകരും ലോലിപോപ്പ് ചിത്രങ്ങള്‍

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam