twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവളുടെ രാവുകള്‍: നായികയെ കിട്ടാനില്ല

    By Ajith Babu
    |
    <ul id="pagination-digg"><li class="next"><a href="/news/20-priyamani-out-from-avaluder-avukal-2-aid0032.html">Next »</a></li></ul>

    Avalude Ravukal
    എണ്‍പതുകളില്‍ മലയാളി പ്രേക്ഷകരുടെ സിരകളെ ചൂടുപിടിപ്പിച്ച അവളുടെ രാവുകള്‍ റീമേക്ക് പ്രതിസന്ധിയില്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായിട്ടും നായികയെ ലഭിയ്ക്കാഞ്ഞത് സംവിധായകന്‍ ഐവി ശശിയേയും നിര്‍മാതാക്കളെയും വെട്ടിലാക്കിയിരിക്കുകയാണ്.

    സിനിമയ്ക്കിണങ്ങുന്ന നായികയെ കിട്ടാത്തതാണ് റീമേക്ക് തുടങ്ങാന്‍ വൈകുന്നതെന്ന് ഐവി ശശി പറയുന്നു. മലയാളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സിനിമയിലെ പല നായികമാരെയങ്കിലും ആലോചിച്ചെങ്കിലും ഇവരുടെ പ്രായമാണ് പ്രശ്‌നമായിരിക്കുന്നത്. നിലവിലുള്ളവരെയൊന്നും പറ്റാത്ത സാഹചര്യത്തില്‍ പുതുമുഖ താരങ്ങള്‍ക്ക വേണ്ടിയുള്ള അന്വേഷണമാണ് അണിയറ പ്രവര്‍ത്തകര്‍ നടത്തുന്നത്.

    മോളിവുഡില്‍ ആദ്യമായി എ സര്‍ട്ടിഫിക്കറ്റ് (അഡള്‍ട്ടസ്് ഓണ്‍ലി) ലഭിച്ച ചിത്രമാണ് അവളുടെ രാവുകള്‍. ചിത്രത്തില്‍ രാജിയെന്ന വേശ്യയുടെ വേഷത്തിലെത്തിയത് സീമയായിരുന്നു. ഈ സിനിമ വന്‍ഹിറ്റായതോടെ സീമയെന്ന താരം മലയാള സിനിമയില്‍ ഉദിച്ചുയര്‍ന്നു.

    ചിത്രത്തില്‍ ഷര്‍ട്ട് മാത്രം ധരിച്ചുള്ള സീമയുടെ പോസ്റ്ററുകള്‍ അക്കാലത്ത് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതേക്കുറിച്ച് വന്‍ ചര്‍ച്ചകളാണ് അന്ന് നടന്നത്. യുവപ്രേക്ഷകരെ തിയറ്ററുകളിലേക്ക് എത്തിയ്ക്കുന്നതിന് ഈ പോസ്റ്റര്‍ കാരണമാവുകയും ചെയ്തു. യുവാക്കളെ ഹരം കൊള്ളിച്ച രാജിയെന്ന കഥാപാത്രം അവതരിപ്പിയ്ക്കുന്നതിനായി പ്രിയാമണിയെയും ഒരുഘട്ടത്തില്‍ പരിഗണിച്ചിരുന്നു.

    അടുത്തപേജില്‍

    പ്രിയാമണിയ്ക്ക് പാരയായതെന്ത്?പ്രിയാമണിയ്ക്ക് പാരയായതെന്ത്?

    <ul id="pagination-digg"><li class="next"><a href="/news/20-priyamani-out-from-avaluder-avukal-2-aid0032.html">Next »</a></li></ul>

    English summary
    Actress Trisha reportedly being shown the door for director IV Shashi film Avalude Ravukal remake,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X