»   » പ്രഭുദേവയുടെ ഭാര്യ റംലത്ത് ആത്ഹമത്യക്ക് ശ്രമിച്ചു?

പ്രഭുദേവയുടെ ഭാര്യ റംലത്ത് ആത്ഹമത്യക്ക് ശ്രമിച്ചു?

Posted By:
Subscribe to Filmibeat Malayalam
Ramlath
നടന്‍ പ്രഭുദേവയുടെ ഭാര്യ റംലത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വ്യാഴാഴ്ച ചെന്നൈയിലെ വീട്ടില്‍ ഉറക്കഗുളികകള്‍ അമിതമായി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. ബന്ധുക്കളുടെ അവസരോചിതമായ ഇടപെടലാണ് റംലത്തിന്റെ ജീവന്‍ രക്ഷിച്ചതെന്നും അറിയുന്നു.

പ്രഭുദേവയുടെ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് റംലത്തിന് ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതത്രേ. നവംബര്‍ 23ന് ഭര്‍ത്താവിനും കാമുകി നയന്‍താരയ്ക്കുമെതിരെ നല്‍കിയ പരാതി കുടുംബകോടതി പരിഗണിയ്ക്കാനിരിയ്‌ക്കെ റംലത്ത് തന്റെ ഭാര്യയല്ലെന്ന് പ്രഭുദേവ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റംലത്തും താനുമായുള്ള വിവാഹം നിയമപരമല്ലെന്നായിരുന്നു പ്രഭു വെളിപ്പെടുത്തിയത്. ഇത് ഇവര്‍ക്ക് കനത്ത ആഘാതമായി മാറിയിട്ടുണ്ടാകാമെന്നാണ് കരുതപ്പെടുന്നത്. പ്രഭുവിന്റെ വാദങ്ങളെ മറികടക്കാന്‍ റേഷന്‍ കാര്‍ഡും കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റുമൊക്കെ റംലത്ത് ശേഖരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്ന് തെളിയിക്കുന്ന രേഖകള്‍ പ്രഭുദേവയുടെ പക്കലുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ആത്മഹത്യാ ശ്രമത്തിന് മുമ്പെ റംലത്ത് എഴുതിവെച്ച കുറിപ്പ് പൊലീസിന് ലഭിച്ചതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ നയന്‍താരയുടെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചതായും സൂചനകളുണ്ട്. ആത്മഹത്യാ ശ്രമത്തിന് റംലത്തിനെതിരെ പൊലീസ് കേസെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Actor Prabhu Deva"s wife Ramalatha reportedly consumed an overdose of sleeping pills on Thursday evening, but was saved by her relatives.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam