നടി രമ്യകൃഷ്ണന് അറസ്റ്റ് വാറന്റ്

സണ്‍ ടിവി സംപ്രേഷണം ചെയ്യുന്ന കലശം എന്ന സീരിയലിന്റെ പേരിലുള്ള അവകാശത്തര്‍ക്കമാണ് കോടതിയിലെത്തിയത്. സീരിയലിന്റെ ക്രിയേറ്റീവ് ഹെഡായി നിയമിക്കണമെന്ന കരാര്‍ ലംഘിച്ചെന്നായിരുന്നു പരാതി.
ടെലിവിഷന്‍ സംഘടനകള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും സീരിയല്‍ ആന്ധ്രയില്‍ സംപ്രേഷണംചെയ്തതോടെ കുട്ടി പത്മിനി വീണ്ടും കേസുമായി രംഗത്തെത്തുകയായിരുന്നു. തെലുങ്കിലെ മൊഴിമാറ്റ സീരിയലിന്റെ ക്രെഡിറ്റില്‍ കുട്ടിപത്മിനിയുടെ പേര് ഉള്‍പ്പെടുത്തതാണ് ഇപ്പോഴത്തെ തര്‍ക്കത്തിന് കാരണം. വാറന്റിനെതിരെ രമ്യ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിന് പുറമെ കുട്ടിപത്മിനിയെ അനുനയിപ്പിയ്ക്കാന്‍ രമ്യയുടെ അഭിഭാഷകരും രംഗത്തുണ്ട്.
28 വര്‍ഷമായി അഭിനയരംഗത്തുള്ള രമ്യ തെലുങ്ക് സംവിധായകന്‍ കൃഷ്ണ വംശിയെ വിവാഹം കഴിച്ചതോടെയാണ് സീരിയല്‍ രംഗത്തേക്ക് ശ്രദ്ധ തിരിച്ചത്.


Click it and Unblock the Notifications