പൃഥ്വി മുംബൈ പൊലീസിലേക്ക്!

കോളിവുഡ് താരം ആര്യയും പൃഥ്വിയും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് റോഷന്റെ പ്രിയ തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയ്‌യും ചേര്‍ന്നാണ്.
സംവിധായകന്റെ തന്നെ പുതിയ നിര്‍മാണ കമ്പനിയായ 1000എഡിയുടെ ബാനറില്‍ നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ മൂന്ന് നായികമാരുണ്ടാവും. പുതുമുഖങ്ങളായ നായികമാരെ കണ്ടെത്താന്‍ ടാലന്റ് ഹണ്ട് നടത്താനും റോഷന്‍ പദ്ധതിയിടുന്നുണ്ട്.
മോഹന്‍ലാലിന്റെ കാസനോവയുടെ ഷൂട്ടിങ് പൂര്‍ത്തിയായതിന് ശേഷം അടുത്ത ജൂണില്‍ മുംബൈ പൊലീസിന്റെ ചിത്രീകരണം ആരംഭിയ്ക്കാനാണ് തീരുമാനം. 2011 ക്രിസ്മസിന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
അതേ സമയം ഏറെ വൈകിയ കാസനോവയുടെ രണ്ടാം ഷെഡ്യൂള്‍ ഫെബ്രുവരിയില്‍ ആരംഭിയ്ക്കും. ഈ വര്‍ഷം ഒരു ചിത്രവുമില്ലാതെ കടന്നു പോകുന്ന റോഷന് 2011ല്‍ രണ്ട് വമ്പന്‍ റിലീസുകളുണ്ടാവും.


Click it and Unblock the Notifications