»   » സന്തോഷ് പണ്ഡിറ്റിനു പിറകെ ഉബൈദ്ഖാന്‍

സന്തോഷ് പണ്ഡിറ്റിനു പിറകെ ഉബൈദ്ഖാന്‍

Posted By:
Subscribe to Filmibeat Malayalam
Ubaidkhan
സന്തോഷ് പണ്ഡിറ്റ് ഹിറ്റായതിനു പിറകെ അത്തരം ലക്ഷ്യവുമായി പലരും ക്യാമറയുമായി തെരുവിലിറങ്ങുമെന്ന് എല്ലാവരും ഭയപ്പെട്ടിരുന്നു. ഏതെങ്കിലും ഒരു ട്രെന്‍ഡ് വിജയിച്ചാല്‍ അത്തരത്തിലുള്ള പടങ്ങള്‍ തുടര്‍ച്ചയായി പടച്ചുവിട്ട് കാണികളെ ശ്വാസം മുട്ടിച്ചുകൊല്ലുന്നതാണ് മലയാള സിനിമയുടെ പാരമ്പര്യം തന്നെ. എന്തേ ഇത്ര വൈകീയെന്നു മാത്രമേ സംശയമുള്ളൂ.

ഇതാ വരുന്നു പുതിയ പണ്ഡിറ്റ്. പേര് 'ഉബൈദ് ഖാന്‍'. വിഷയം സിനിമ തന്നെ. സ്വന്തമായി സിനിമ നിര്‍മ്മിച്ച് നായകനായാണ് ഉബൈദ് ഖാന്റെയും പരിപാടി. എന്തായാലും ഈ 'സുന്ദര കല്യാണം ഫെയിം' ഉബൈദ് ഖാന് സന്തോഷ് പണ്ഡിറ്റിനോട് തികഞ്ഞ ബഹുമാനമാണ്. തനിക്ക് അഭിനയിക്കാനറിയില്ല. പക്ഷേ, നന്നായി പെരുമാറാനറിയാം. സിനിമയില്‍ പെരുമാറ്റമാണ് വേണ്ടത് അഭിനയമല്ല. നല്ല സിനിമകള്‍ ഇന്ന് മലയാളത്തില്‍ ഇല്ലേ ഇല്ല. എന്താ ഞെട്ടിയോ? ഇതാണ് സാക്ഷാല്‍ ഉബൈദ് ഖാന്‍.

കൃഷ്ണനും രാധയും എന്ന ചിത്രം മഹത്തായ സന്ദേശം നല്‍കുന്ന ഒരു സിനിമയാണ്. ആളുകള്‍ കാണാന്‍ വരുന്നതുകൊണ്ടാണല്ലോ സിനിമ ഓടുന്നത്. എന്നാല്‍ ആളുകള്‍ സിനിമ കണ്ടതിനുശേഷം വിളിയ്ക്കുന്ന തെറിയെ കുറിച്ച് ഉബൈദ് ഖാന് മിണ്ടാട്ടമില്ല. തന്റെ സിനിമയിലും പാട്ടിനു വലിയ പ്രധാന്യം കൊടുക്കാനുള്ള ഒരുക്കത്തിലാണ് ഉബൈദ് ഖാന്‍. എന്തിനേറെ കൃഷ്ണനും രാധയും വരെ ചിത്രത്തിലുണ്ടാവും. ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ ഒരടി പൊളി ഗാനവും മതമൈത്രിക്കായി ഒരൊപ്പനപാട്ടും ഉള്‍പ്പെടുത്താന്‍ ഉബൈദ് ഖാന്‍ മറക്കില്ല.


English summary
Some people doing monkey like imitation of santosh pandit style. Spreading videos and interviews through social network sites. Producing cinemas

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam