»   » യുവതയുടെ ആവേശവുമായി സൈബര്‍ കഫേ

യുവതയുടെ ആവേശവുമായി സൈബര്‍ കഫേ

Posted By:
Subscribe to Filmibeat Malayalam
Sasi Paravoor
നോട്ടം, കടാക്ഷം, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനും നിര്‍മ്മാതാവുമായ ശശി പരവൂരിന്റെ പുതിയ ചിത്രം സൈബര്‍ ലോകത്തിന്റെ നേരും നെറിയുമാണ് വിചാരണ ചെയ്യുന്നതാണ്. സൈബര്‍ കഫേ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് പത്രപ്രവര്‍ത്തകനായ കെ.യു ഇക്ബാലാണ്.

ഇന്റര്‍നെറ്റ് സാങ്കേതികത തുറന്നിട്ട ലോക ജാലകത്തിലൂടെ പുതിയ തലമുറയുടെ ആവേശകരമായ മുന്നേറ്റങ്ങളില്‍ അടങ്ങിയിരിക്കുന്ന വേറിട്ട കാര്യങ്ങളാണ് ചിത്രം വിശകലനം ചെയ്യുന്നത്. ഊട്ടിയില്‍ സൈബര്‍ കഫേ നടത്തുന്ന യുവാവും യുവതിയും വിശ്രമജീവിതം നയിക്കുന്ന മൂന്നു കേണല്‍മാരുമാണ് പ്രധാന കഥാപാത്രങ്ങള്‍.

ഇവരുടെ സൗഹൃദം രസകരമായി പുരോഗമിച്ച് ഒരുഘട്ടത്തില്‍ സങ്കീര്‍ണ്ണമായിത്തീരുകയാണ്. നെറ്റിലെ ശരിയും തെറ്റും വേര്‍തിരിച്ചെടുക്കാതെ സ്വാതന്ത്ര്യത്തിന്റെ മേച്ചില്‍പ്പുറത്ത് കുറ്റകൃത്യങ്ങളിലേക്കുള്ള പാത സൃഷ്ടിക്കപ്പെടുന്നുണ്ട്.

സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണവഴികളിലേക്ക് വളരുന്ന സിനിമ ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങളെയാണ് പുറം ലോകത്തിന് കാട്ടികൊടുക്കുന്നത്. ഇന്ന് ഏറ്റവും കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വിഷയം തന്നെയാണ് സംവിധായകന്‍ തന്റെ പുതിയ ചിത്രത്തിനായി തെരെഞ്ഞെടുത്തിരിക്കുന്നത്.

പുതുതലമുറയ്ക്കുള്ള മുന്നറിയിപ്പും സന്ദേശവുമുള്ളതാണ് സൈബര്‍ കഫേ. ദേശീയ ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് ശശിപരവൂരിന്റെ നോട്ടം എന്ന ചിത്രം. കൗരവര്‍, പ്രണയവര്‍ണ്ണങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ മുന്‍പ് ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.

പുതിയ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സൈബര്‍ രംഗത്തെ വിദഗ്ദരെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ വിപുലമായ ഇന്‍ഫര്‍മേഷനുകള്‍ തയ്യാറാക്കുകയാണ് സംവിധായകന്‍. രാമചന്ദ്രബാബുവാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ഏറെക്കാലത്തിനുശേഷം പൂവ്വച്ചല്‍ ഖാദര്‍ എഴുതുന്ന വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം നല്കുന്നു. അടുത്ത മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സൈബര്‍ കഫേയുടെ പ്രധാന ലൊക്കേഷന്‍ ഊട്ടിയായിരിക്കും.

English summary
After the much critically acclaimed movies like 'Nottam' and 'Kadaksham', Sasi Paravoor is back with a new project titled as 'Cyber Cafe'. Scripted by K U Iqbal, the script writer of 'Gaddhama', the movie will tell the lives of three retired army men who enter the cyber world due to their acquaintances with an young couple

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam