»   » സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഉടന്‍: ഗണേഷ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഉടന്‍: ഗണേഷ്

Posted By:
Subscribe to Filmibeat Malayalam
Ganesh Kumar
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം വൈകില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. അവാര്‍ഡുകള്‍ എത്രയും വേഗം പ്രഖ്യാപിക്കും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി സര്‍ക്കാര്‍ നിശ്ചയിച്ച അതേ തീയതികളില്‍ ദേശീയ കായികമേള നടത്തുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് മുമ്പായി തിടുക്കത്തില്‍ സിനിമാ അവാര്‍ഡ് പ്രഖ്യാപനം നടത്താന്‍ ശ്രമിച്ചുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ അധ്യക്ഷപദവി കയ്യാളുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ സംവിധായകന്‍ ബുദ്ധദേബ് ദാസ് ഗുപ്ത നടത്തിയ പ്രസ്താവനയാണ് ഇത്തരമൊരു വിവാദത്തിന് വഴിവെച്ചത്. പുരസ്‌കാര നിര്‍ണയത്തിനായി ചുരുങ്ങിയ സമയം മാത്രമാണ് സര്‍ക്കാര്‍ നല്‍കിയതെന്നും തിടുക്കത്തില്‍ നിര്‍ണയിക്കേണ്ട ഒന്നല്ല ചലച്ചിത്ര അവാര്‍ഡുകളെന്നുമാണ് ബുദ്ധദേബ് ദാസ് ഗുപ്ത പറഞ്ഞത്. പിന്നീട് അവാര്‍ഡ് നിര്‍ണയവുമായി സഹകരിയ്ക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ അവാര്‍ഡ് നിര്‍ണയ സമിതിയില്‍ നിന്ന് സംഗീത സംവിധായകന്‍ ജോണ്‍സണ്‍, നടി മേനക സുരേഷ് എന്നിവര്‍ പിന്‍മാറിയതും ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

English summary
The state film awards for 2010 to be announce soon says cultural minister Ganesh Kumar

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam