»   » സിനിമയുണ്ടാക്കുന്നത് സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടി

സിനിമയുണ്ടാക്കുന്നത് സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടി

Posted By:
Subscribe to Filmibeat Malayalam
Thilakan
മലയാളത്തില്‍ സിനിമ നിര്‍മ്മിയ്ക്കപ്പെടുന്നത് സൂപ്പര്‍താരങ്ങള്‍ക്കും അവരുടെ ഉപഗ്രഹങ്ങള്‍ക്കും വേണ്ടി മാത്രമാണെന്ന് നടന്‍ തിലകന്‍.
സിനിമാലോകം ഇന്നു ഭരിക്കുന്നത് മാഫിയാ സംഘങ്ങളാണ്.

സൂപ്പര്‍താരങ്ങളെ നിലനിര്‍ത്താനായാണ് സിനിമ ഉണ്ടാക്കുന്നത്. അവര്‍ക്കു വേണ്ടി മാത്രം കഥകള്‍ ഉണ്ടാക്കുന്ന കാഴ്ചയാണ് മലയാള സിനിമാലോകത്ത് കാണാനാവുന്നത്.

എന്നാല്‍ ഇത്തരം സിനിമകള്‍ അധികനാള്‍ ഓടില്ല. മലയാള സിനിമ മാഫിയകളുടെ കയ്യിലകപ്പെട്ടിരിയ്ക്കുകയാണ്. പല ബിഗ് ബജറ്റ് ചിത്രങ്ങളും ഇവരുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ടു തന്നെ ആ ചിത്രങ്ങളില്‍ താനുണ്ടാവില്ലെന്നും തിലകന്‍ പറഞ്ഞു.

സിനിമയിലെ മേലാളന്‍മാര്‍ തനിയ്ക്കു ഭ്രഷ്ട് കല്‍പ്പിച്ചിരിയ്ക്കുകയാണെന്നും തിലകന്‍. കൂത്തു പറമ്പില്‍ ഒരു സീരിയല്‍ ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു താരം.

English summary
Actor Thilakan said that Malayalam film industry is controlled by Mafia.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X