ഹൊറര്‍ ചിത്രത്തില്‍ ജഗദീഷ് നായകന്‍

By Staff

ഹൊറര്‍ ചിത്രത്തില്‍ ജഗദീഷ് നായകന്‍
സപ്തംബര്‍ 23, 2000

ജഗദീഷ് ഒരു ഹൊറര്‍ ചിത്രത്തില്‍ നായകനാകുന്നു. മാസ് മൂവിസിന്റെ ബാനറില്‍ മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന ഭദ്ര എന്ന ഹൊറര്‍ ചിത്രത്തിലാണ് ജഗദീഷ് നായകനാകുന്നത്.

ചലച്ചിത്ര നിര്‍മ്മാതാവും വിതരണക്കാരനുമായ മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണിത്. ചിത്രത്തിന്റെ കഥയും മമ്മി സെഞ്ച്വറിയുടേതു തന്നെ. തിരക്കഥയും സംഭാഷണവും ടൈറ്റസ് മജുവിന്റേതാണ്.

ഡിടിഎസില്‍ ഗ്രാഫിക്സിനും മോര്‍ഫിംഗിനും പ്രാധാന്യം നില്‍കി നിര്‍മ്മിക്കുന്ന ഭദ്രയുടെ ഷൂട്ടിംഗ് അങ്കമാലിയില്‍ നടന്നു വരുന്നു.

ജഗദീഷിനു പുറമെ ശങ്കര്‍, രാജന്‍ പി. ദേവ്, നരേന്ദ്രപ്രസാദ്, ക്യാപ്റ്റന്‍ രാജു, ബൈജു, മാള അരവിന്ദന്‍, മാമുക്കോയ, സലിംകുമാര്‍, രുദ്രപ്രതാപ്, വിനയപ്രസാദ്, അനിത, കനകലത, ഫിലോമിന എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

രാജീവ് മാധവന്റേതാണ് ക്യാമറ. എഡിറ്റിംഗ് പി.സി. മോഹന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X