സുകന്യ നഗരവധുവായി
സുകന്യ നഗരവധുവായി
സപ്തംബര്‍ 25, 2000
കലാധരന്‍ സംവിധാനം ചെയ്യുന്ന സുകന്യ എന്ന ചിത്രത്തിന്റെ പേര് നഗരവധു എന്നാക്കി മാറ്റി. ഓ.കെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മാണി സി. കാപ്പനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ വാണി വിശ്വനാഥാണ് നായിക. സായ്കുമാര്‍, എന്‍.എഫ്. വര്‍ഗ്ഗീസ്, രാജന്‍ പി. ദേവ്, ജനാര്‍ദ്ദനന്‍, വി.ഡി. രാജപ്പന്‍, സ്ഫടികം ജോര്‍ജ്, ജയകൃഷ്ണന്‍, കെപിഎസി പ്രമചന്ദ്രന്‍, ജഗതി, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ശ്രീവിദ്യ, പൊന്നമ്മ ബാബു, ലിസി ജോസ്, രമ്യാ ഛായ എന്നിവര്‍ അഭിനയിക്കുന്നു.
ജി.സി. കാരയ്ക്കലിന്റേതാണ് കഥ. രാജന്‍ കിരിയത്ത് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നു. പ്രഭാവര്‍മ്മയടെയും സുധാംശുവിന്റെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകരുന്നു. ഛായാഗ്രഹണം സാലു ജോര്‍ജ്ജ്.


Click it and Unblock the Notifications