തില്ലാന തില്ലാനയില്‍ കൃഷ്ണ ഡബിള്‍
തില്ലാന തില്ലാനയില്‍ കൃഷ്ണ ഡബിള്‍
സപ്തംബര്‍ 26, 2000
യുവനടന്‍ കൃഷ്ണ ഡബിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രമാണ് തില്ലാന തില്ലാന. ആദ്യന്തം നര്‍മ്മം നിറഞ്ഞ ഈ ചിത്രത്തില്‍ കൃഷ്ണയുടെ ഒരു വേഷം സ്ത്രീയായിട്ടാണ്.
കേരള ടാക്കീസിന്റെ ബാനറില്‍ എം.എം. നിഷാദ് നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ടി.എസ്. സജിയാണ്. തിരുവനന്തപുരത്താണ് ചിത്രീകരണം.
ജഗദീഷ്, ജഗതി, ഹരിശ്രീ അശോകന്‍, നവാസ്, കാവേരി, ബൈജു, വിജി തമ്പി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. വിനു കിരിയത്താണ് തിരക്കഥ തയ്യാറാക്കുന്നത്.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് തങ്കരാജ് ഈണം നല്‍കുന്നു. ചിത്രം ഒക്ടോബര്‍ അവസാനവാരത്തില്‍ കേരള പിക്ചേഴ്സും വിസ്മയ റിലീസും ചേര്‍ന്ന് പ്രദര്‍ശനത്തിനെത്തിക്കും.


Click it and Unblock the Notifications