അവസരം ചോദിക്കുന്നവരെ നിരാശരാക്കാറില്ലെന്ന് വിനയന്‍

By Staff

അവസരം ചോദിക്കുന്നവരെ നിരാശരാക്കാറില്ലെന്ന് വിനയന്‍
സപ്തംബര്‍ 27, 2000

തിരുവനന്തപുരം: തന്റെ അടുത്ത് അവസരം ചോദിച്ച് വരുന്നവരെയൊന്നും നിരാശരാക്കാറില്ലെന്ന് സംവിധായകന്‍ വിനയന്‍. തന്റെ പുതിയ ചിത്രത്തില്‍ നായികയും വില്ലനും പുതുമുഖങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. സൂര്യയുടെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ അവസരം ലഭിക്കാത്തതില്‍ നിരാശരായി ചീത്തവിളിച്ചു നടക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ ശ്രമിച്ചാല്‍ ശ്രമങ്ങളില്‍ വിജയിക്കാന്‍ സാധിക്കും. ഞാനും ഒരു പാട് നടന്നിട്ടുണ്ട്. ശിഷ്യപ്പെടാനും ശ്രമിച്ചിട്ടുണ്ട്. ഒന്നും നടക്കാതെ വന്നപ്പോള്‍ സംവിധായകനാവുകയായിരുന്നു. തുടര്‍ന്നിറങ്ങിയ ചിത്രങ്ങളായിരുന്നു പിന്നീട് എന്റെ ഗുരു, വിനയന്‍ പറഞ്ഞു.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കലാഭവന്‍ മണിയെ ചിലര്‍ അഭിനന്ദിക്കുന്നതിനു പകരം നിന്ദിക്കുകയാണ് ചെയ്തത്. അവരുടെ കൂട്ടത്തില്‍ മുഖ്യമന്ത്രി ഇ.കെ. നായനാരും കൂടിയത് തന്നെ വേദനിപ്പിച്ചുവെന്നും വിനയന്‍ പറഞ്ഞു.

ഛായാഗ്രാഹകന്‍ അഴകപ്പനും മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു. ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നും ഛായാഗ്രഹണത്തിന്റെ പ്രാഥമിക പാഠങ്ങള്‍ മാത്രമേ പഠിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ബാക്കിയെല്ലാം അനുഭവം കൊണ്ട് കരഗതമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X