ധനുഷ്കോടിയില്‍ സുരേഷ്ഗോപിയും
ധനുഷ്കോടിയില്‍ സുരേഷ്ഗോപിയും
സപ്തംബര്‍ 29, 2000
ജോമോന്‍ സംവിധാനം ചെയ്യുന്ന ധനുഷ്കോടിയില്‍ സുരേഷ് ഗോപിയും ഒരു പ്രധാന വേഷം ചെയ്യുന്നു. മനോജ് കെ. ജയന്‍, ലാല്‍, പ്രതാപ് പോത്തന്‍, ജഗതി, ഇന്നസെന്റ്, അഗസ്റിന്‍, സാദിഖ്, ഐശ്വര്യ, ഇന്ദ്രജ, കാവേരി എന്നിവരാണ് മറ്റഭിനേതാക്കള്‍.
ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ തുടങ്ങിക്കഴിഞ്ഞു. ജെഎംജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.ജെ. എബ്രഹാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിസിനി വിഷനും ജെഎംജെയും ചേര്‍ന്ന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.
ബാബു ജനാര്‍ദ്ദനനാണ് തിരക്കഥ തയ്യാറാക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഇളയരാജ ഈണം പകരുന്നു. യേശുദാസും ചിത്രയുമാണ് ഗായകര്‍. ഛായാഗ്രഹണം വേണുഗോപാല്‍.


Click it and Unblock the Notifications