മമ്മൂട്ടി-ഷാജി കൈലാസ് വീണ്ടും ഒന്നിക്കുന്നു
മമ്മൂട്ടി-ഷാജി കൈലാസ് വീണ്ടും ഒന്നിക്കുന്നു
ഒക്ടോബര്‍ 01, 2000
കേരളത്തിലെ തിയേറ്ററുകളെ ഇളക്കിമറിച്ച് ഓടുന്ന വല്ല്യേട്ടനു ശേഷം മമ്മൂട്ടിയും ഷാജികൈലാസും വീണ്ടും ഒന്നിക്കുന്നു. രഞ്ജിത്തിന്റേതു തന്നെയാണ് തിരക്കഥ. ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് മമ്മൂട്ടിക്ക് എന്നും അറിയുന്നു.
ഇതുവരെ പേരൊന്നും ഇട്ടിട്ടില്ലാത്ത ഈ ചിത്രം വിഷുവിന് റിലീസ് ചെയ്യാനാണ് ആലോചന. ചലച്ചിത്രതാരം അഗസ്റിനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഷാജികൈലാസിന്റെ ആദ്യ തമിഴ് ചിത്രം വഞ്ചിനാഥന്റെ ചിത്രീകരണം കഴിഞ്ഞ് ജനുവരിയില്‍ മാത്രമേ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂ. വിജയകാന്ത് നായകനാകുന്ന വഞ്ചിനാഥന്റെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്.
മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാകും പുതിയ ചിത്രം. ദി കിംഗ്, ദി ട്രൂത്ത്, വല്ല്യേട്ടന്‍ എന്നീ മമ്മൂട്ടി ചിത്രങ്ങളാണ് ഇതിനു മുമ്പ് ഷാജി കൈലാസ് സംവിധാനം ചെയ്തത്.


Click it and Unblock the Notifications