വിമല ലാലിന്റെ നായിക
മലയാളത്തിലെ സൂപ്പര്‍താരങ്ങളില്‍ മോഹന്‍ലാലിനും വിമലാ രാമന്‍ നായികയാവുന്നു. സുരേഷ് ഗോപിയുടെയും ജയറാമിന്റെയും നായികയായ വിമല മമ്മൂട്ടി ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. അതിനു പിന്നാലെയാണ് മോഹന്‍ലാലിന്റെയും നായികയാവുന്നത്.
തുളസീദാസ് സംവിധാനം ചെയ്യുന്ന കോളജ് കുമാരന്‍ എന്ന ചിത്രത്തിലാണ് വിമലാ രാമന്‍ മോഹന്‍ലാലിന്റെ നായികയാവുന്നത്. മോഹന്‍ലാല്‍ കോളജ് കാന്റീനിലെ ജോലിക്കാരനായ കുമാരന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
കോളജിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന കോളജ് കുമാരനില്‍ വിമലാ രാമനുള്‍പ്പെടെ ആറ് നായികമാരുണ്ട്. സംവൃതാ സുനിലും മൂന്ന് പുതുമുഖ നടിമാരും തുല്യപ്രാധാന്യമുള്ള വേഷങ്ങളിലെത്തുന്നു.
ടൈമില്‍ സുരേഷ് ഗോപിയുടെ നായികയായി മലയാളത്തില്‍ തുടക്കമിട്ട വിമലാ രാമന്റെ രണ്ടാമത്തെ ചിത്രം ജയറാം നായകനായ സൂര്യനായിരുന്നു. അടുത്തുതന്നെ ചിത്രീകരണം ആരംഭിക്കുന്ന നസ്രാണിയില്‍ വിമല മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നു. ലാലിന്റെയും നായികയായതോടെ വിമല സൂപ്പര്‍താരങ്ങളുടെ നായികയായി മലയാളത്തില്‍ സ്ഥാനമുറപ്പിക്കുകയാണ്.
സൗണ്ട് ഒഫ് മ്യൂസിക്കിന്റെ ചിത്രീകരണം പൂര്‍ത്തിയായതിനു ശേഷം ആഗസ്തില്‍ കോളജ് കുമാരന്റെ ഷൂട്ടിംഗ് തുടങ്ങും. മിസ്റ്റര്‍ ബ്രഹ്മചാരിക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി തുളസീദാസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കോളജ് കുമാരന്‍. സുരേഷ് പൊതുവാളാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.


Click it and Unblock the Notifications