ശ്രീനിവാസനും മമ്മൂട്ടിയും വീണ്ടും.
മമ്മൂട്ടിക്കും ശ്രീനിവാസനും നാണക്കേട് മാത്രം സമ്മാനിച്ച ചിത്രമാണ് ഭാര്‍ഗവ ചരിതം മൂന്നാം ഖണ്ഡം. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ തലയും കുത്തി വീണു. ഉദയനാണ് താരത്തിന്റെ മികവില്‍ നിന്ന ശ്രീനിവാസന് തിരക്കഥാകൃത്തെന്ന നിലയില്‍ ഏറെ നാണക്കേട് ഈ ചിത്രം ഉണ്ടാക്കി വച്ചു.
സിനിമാ സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും താരങ്ങളെയും കണക്കിന് കളിയാക്കിക്കൊണ്ടാണ് ഉദയനാണ് താരം സ്കോര്‍ ചെയ്തത്. എന്നാല്‍ ഉദയനാണ് താരത്തിന്റെ പ്രമേയം ഭാര്‍ഗവ ചരിതത്തില്‍ ശ്രീനിവാസനെത്തന്നെ തിരിഞ്ഞു കടിച്ചു.
ഉദയനിലൂടെ ശ്രീനി അവതരിപ്പിച്ച സിനിമാ സിദ്ധാന്തങ്ങളൊക്കെ ഭാര്‍ഗവ ചരിതം പൊളിച്ചടുക്കിയപ്പോള്‍ അദ്ദേഹം ഒന്ന് മനസിലുറപ്പിച്ചു.
മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം വിജയിപ്പിച്ചേ തീരു. ആ വാശിയില്‍ കഥയെഴുതിത്തുടങ്ങി.
ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീനിയുടെ ഭാര്യാ സഹോദരന്‍. നനിര്‍മ്മിക്കുന്നതോ സാക്ഷാല്‍ ശ്രീനിവാസന്‍ നേരിട്ട്.
മറ്റൊരു നിര്‍മ്മാതാവിനെ തേടാതെ സ്വന്തം കാശുമുടക്കി മമ്മൂട്ടിയെ വച്ച് സിനിമയെടുക്കാന്‍ ശ്രീനിവാസന്‍ തയ്യാറെടുത്തെങ്കില്‍ അതിന് അര്‍ത്ഥം ഒന്നേയുളളൂ.
വന്‍വിജയം.
മമ്മൂട്ടിയ്ക്കു വേണ്ടി മികച്ച കഥകള്‍ ശ്രീനിവാസന്‍ എഴുതിയിട്ടുണ്ട്. ശ്രീനിയ്ക്ക് മികച്ച തിരക്കഥാകൃത്തിനുളള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത മഴയെത്തും മുമ്പേ, സത്യന്റെ കളിക്കളം, അര്‍ത്ഥം, കമലിന്റെ അഴകിയ രാവണന്‍ എന്നിങ്ങനെ ശ്രദ്ധേയമായ ചിത്രങ്ങള്‍ ശ്രീനിയുടെ തൂലികയില്‍ നിന്നും മമ്മൂട്ടിയ്ക്കു വേണ്ടി പിറന്നിട്ടുണ്ട്.
കലാമേന്മയും വ്യാപാര വിജയവും ഒരുപോലെ അവകാശപ്പെട്ട ചിത്രങ്ങളായിരുന്നു അവ.
ആ പ്രതീക്ഷ വീണ്ടും ജനിക്കുകയാണ്. രണ്ടും കല്‍പിച്ച് ശ്രീനിവാസന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടെങ്കില്‍ വിജയം ഉറപ്പ്. ശ്രീനിയാരാ മോന്‍.


Click it and Unblock the Notifications