യേശുദാസ് വീണ്ടും സിനിമയില്‍
തിരുവനന്തപുരം : പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ യേശുദാസ് വീണ്ടും സിനിമയില്‍ അഭിനയിക്കുന്നു.
ജയറാമിനെ നായകനാക്കി വി എം വിനു സംവിധാനം ചെയ്യുന്ന സൂര്യന്‍ എന്ന ചിത്രത്തിലാണ് യേശുദാസ് ഒരു ഗാനം പാടി അഭിനയിക്കുന്നത്.
വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട്, രഞ്ജിത്തിന്റെ നന്ദനം എന്നീ ചിത്രങ്ങളില്‍ യേശുദാസ് ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു.
ഇളയരാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ജയറാമിന് സൂര്യനാരായണന്‍ എന്ന ശാസ്ത്രീയ സംഗീതജ്ഞന്റെ വേഷമാണ്.
വിമലാ രാമനാണ് നായിക.


Click it and Unblock the Notifications