ഗോപികക്കും മീരക്കുമാവാമെങ്കില്‍ കാവ്യക്കുമാവാം
ഗോപികക്കും മീരാ ജാസ്മിനും സൂപ്പര്‍താരങ്ങളുടെ നായികയാവാമെങ്കില്‍ സിനിമയില്‍ അവരേക്കാള്‍ സീനിയറായ കാവ്യാ മാധവനും അതായിക്കൂടേ? സൂപ്പര്‍താരങ്ങളുടെ നായികയാവാനില്ലെന്ന് പ്രഖ്യാപിച്ച കാവ്യാ മാധവന്‍ ഒടുവില്‍ കളം മാറ്റി മമ്മൂട്ടിയുടെ നായികയാവാന്‍ യെസ് മൂളി.
ജോഷി സംവിധാനം ചെയ്യുന്ന നസ്രാണി എന്ന ചിത്രത്തിലാണ് കാവ്യാ മാധവന്‍ മമ്മൂട്ടിയുടെ നായികയാവുന്നത്. രഞ്ജിത്ത് തിരക്കഥയെഴുതുന്ന നസ്രാണി മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഓണച്ചിത്രമാണ്.
സൂപ്പര്‍താരങ്ങളുടെ നായികയാവാന്‍ കാവ്യക്ക് ഇതുവരെ അവസരം ലഭിക്കാതെ പോയതെന്താണ്? അവസരം ലഭിക്കാത്തതല്ലെന്നും സൂപ്പര്‍താര നായികയാവാന്‍ തന്നെ വിളിച്ചിട്ടും പോവാത്തതാണെന്ന് കാവ്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തുറുപ്പുഗുലാന്‍, മായാവി എന്നീ ചിത്രങ്ങളില്‍ നായികയാവാന്‍ തന്നെ ക്ഷണിച്ചിട്ടും താനാ അവസരങ്ങള്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്നും കാവ്യ പറഞ്ഞു. സൂപ്പര്‍താരങ്ങളുടെ നായികയാവാനുള്ള പക്വത തനിക്കായിട്ടില്ലെന്നായിരുന്നു കാവ്യയുടെ വിശദീകരണം.
എന്നാല്‍ സമപ്രായക്കാരായ മീരാ ജാസ്മിനും ഗോപികയും മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുമ്പോള്‍ കാവ്യ മാത്രം എന്തിന് തനിക്ക് പക്വതയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറണം? കാവ്യ അഭിനയിക്കേണ്ടെന്നുവച്ച മായാവിയില്‍ നായികയായത് കാവ്യയേക്കാള്‍ പ്രായം കുറഞ്ഞ ഗോപികയാണ് അഭിനയിച്ചത്. പോത്തന്‍വാവയിലും ഗോപിക മമ്മൂട്ടിയുടെ നായികയായി. ശ്യാമപ്രസാദിന്റെ ഒരേ കടല്‍ എന്ന ചിത്രത്തില്‍ മീരാ ജാസ്മിനാണ് മമ്മൂട്ടിയുടെ നായിക. ഏതായാലും ഗോപികക്കും മീരാ ജാസ്മിനുമാവാമെങ്കില്‍ തനിക്കുമാവാം എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് കാവ്യ.
നേരത്തെ രാക്ഷസരാജാവ്, അപരിചിതന്‍ എന്നീ ചിത്രങ്ങളില്‍ കാവ്യ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചിട്ടുണ്ട്. രണ്ട് ചിത്രത്തിലും മമ്മൂട്ടിയുടെ നായികാവേഷമായിരുന്നില്ല.


Click it and Unblock the Notifications