രമ്യയും കടലില്‍

By Staff

നീണ്ട ഇടവേളക്കു ശേഷം രമ്യാ കൃഷ്ണന്‍ മലയാളത്തിലെത്തുന്നു. മമ്മൂട്ടിയോടൊപ്പം ഒരേ കടല്‍ എന്ന ചിത്രത്തിലാണ് രമ്യാ കൃഷ്ണന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഒരേ കടലിലെ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നേരത്തെ ശോഭനയെയായിരുന്നു ക്ഷണിച്ചിരുന്നത്. എന്നാല്‍ നൃത്തപരിപാടികളുടെ തിരക്ക് കാരണം ശോഭനക്ക് ഈ ചിത്രത്തിനായി ഡേറ്റ് നല്‍കാനായില്ല. പകരം രമ്യയെ ക്ഷണിക്കുകയായിരുന്നു.

മോഹന്‍ലാല്‍ നായകനായ ഒന്നാമന്‍ ആണ് ഇതിനുമുമ്പ് ഒടുവിലായി രമ്യ മലയാളത്തില്‍ അഭിനയിച്ച ചിത്രം.

അനുരാഗിയിലും ആര്യനിലും മേനിപ്രദര്‍ശനം നടത്തുന്ന ദൃശ്യങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ ഹൃദയത്തില്‍ കുടിയേറിയ രമ്യയുടെ അത്തരം ദൃശ്യങ്ങളൊന്നും ഒരേ കടലില്‍ കാണാനാവില്ല. വളരെ ഗൗരവമുള്ള ഒരു കഥാപാത്രത്തെയാണ് രമ്യ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X