പ്രാധാന്യം നായികയ്ക്കോ? എങ്കില്‍ പടം പൊട്ടും
സിനിമയില്‍ നായികയ്ക്കാണോ പ്രാധാന്യം? എങ്കില്‍ ആ പടമൊരിക്കലും സൂപ്പര്‍ഹിറ്റാവില്ല- പറയുന്നത് മമ്മൂട്ടിയാണ്. നായികമാര്‍ക്കൊന്നും ഒരു പടവും വിജയിപ്പിക്കാനാവില്ലെന്നും അങ്ങനെ വിജയിച്ച ഏത് ചിത്രമുണ്ടെന്നും മമ്മൂട്ടി ചോദിക്കുന്നു.
സിനിമ വിജയിക്കുന്നതിന്റെ മര്‍മമെന്താണ്? അത് ഹീറോയിസം തന്നെ- മമ്മൂട്ടിക്ക് വ്യക്തമായ ഉത്തരമുണ്ട്. ഹീറോയിസമുള്ള സിനിമകളേ സൂപ്പര്‍ഹിറ്റാവൂവെന്നും മമ്മൂട്ടി പറയുന്നു.
സമീപ കാല മലയാള സിനിമയിലേക്ക് നോക്കിയാല്‍ മമ്മൂട്ടി പറഞ്ഞത് ശരിതന്നെയെന്ന് സമ്മതിക്കേണ്ടിവരും. അച്ചുവിന്റെ അമ്മ പോലുള്ള നായികാപ്രാധാന്യമുള്ള ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചെങ്കിലും അതൊന്നും സൂപ്പര്‍ഹിറ്റുകളുടെ പട്ടികയില്‍ ഇടം കണ്ടില്ല. കാവ്യാ മാധവന്‍, വിജയശാന്തി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി മിഴി രണ്ടിലും, കല്ല് കൊണ്ടൊരു പെണ്ണ് എന്നീ ചിത്രങ്ങളും വന്‍പരാജയമായി.
എന്നാല്‍ സൂപ്പര്‍ഹിറ്റുകളല്ലെങ്കിലും നായികാപ്രാധാന്യമുള്ള ഏതാനും ചിത്രങ്ങള്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ കൂട്ടത്തിലുണ്ടെന്ന് മമ്മൂട്ടിക്കും സമ്മതിക്കേണ്ടിവരും. നവംബറിന്റെ നഷ്ടം, ദേശാടനക്കിളി കരയാറില്ല, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഓര്‍മക്കായി തുടങ്ങിയ ചിത്രങ്ങള്‍ തന്നെ ഉദാഹരണം.


Click it and Unblock the Notifications