ശങ്കറിന്റെ ആശക്കും അതിരില്ല

By Staff

നടന്‍മാരില്‍ ചിലരൊക്കെ സിനിമാസംവിധാനത്തില്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. നെടുമുടി വേണുവും ഭരത് ഗോപിയും ജഗതി ശ്രീകുമാറുമൊക്കെ സിനിമ സംവിധാനം ചെയ്തവരാണ്.

നെടുമുടി വേണുവിന്റെ പൂരം, ഭരത്ഗോപിയുടെ ഉത്സവപിറ്റേന്ന്, ഗമനം എന്നീ ചിത്രങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തിയ ചിത്രങ്ങളാണെങ്കിലും സംവിധാനരംഗത്ത് ഇവര്‍ വിജയമായി എന്ന് പറയാനാവില്ല. ജഗതി സംവിധാനം ചെയ്ത അന്നക്കുട്ടീ, കോടമ്പാക്കം വിളിക്കുന്നു നിലവാരമില്ലാത്ത ചിത്രമായി. ഭരത്ഗോപിയുടെ എന്റെ ഹൃദയത്തിന്റെ ഉടമ ശരാശരി നിലവാരത്തിലെത്തിയുമില്ല.

സംവിധാനരംഗത്ത് വലിയ വിജയം കൈവരിക്കാനാവാതെ പോയ ഇവര്‍ക്കു പിന്നാലെ ഒരു നടന്‍ കൂടി സംവിധായകന്റെ കുപ്പായമണിയുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാളത്തിലെത്തി ഒരു കാലത്ത് റൊമാന്റിക് ഹീറോയായി വിലസിയ ശങ്കറാണ് ഇപ്പോള്‍ സംവിധാനമോഹം മനസില്‍ സൂക്ഷിക്കുന്നത്. ഒട്ടേറെ ചിത്രങ്ങളില്‍ നായകനായതിനു ശേഷം ഫീല്‍ഡ് വിടേണ്ടിവന്ന ശങ്കര്‍ ഈയിടെ സീരിയലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ശങ്കറിന്റെ സിനിമയുടെ പ്രവര്‍ത്തനം ആരംഭിക്കും.

പക്ഷേ തന്റെ മുന്‍ഗാമികളെ പോലെ ശങ്കര്‍ സംവിധാനം ചെയ്യാന്‍ പോവുന്നത് വെറുമൊരു സിനിമയല്ല. ലോകമാകെ ശ്രദ്ധിച്ച ഒരു സംഭവമാണ് താന്‍ സിനിമയക്കാന്‍ പോകുന്നതെന്നും അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടണം എന്ന ആഗ്രഹത്തോടെയാണ് താന്‍ സിനിമ ചെയ്യാന്‍ പോവുന്നതെന്നും ശങ്കര്‍ പറയുന്നു. അല്ലെങ്കിലും ആഗ്രഹത്തിന് അറ്റമില്ലല്ലോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X