ജൂലൈ നാലിന് ജൂലൈ നാല്

By Staff

ദിലിപീന്റെ ജന്മദിനമാണ് ജൂലൈ നാല്. ആ ദിവസം സിനിമ റിലീസ് ചെയ്താല്‍ സൂപ്പര്‍ഹിറ്റാവുമെന്ന വിശ്വാസത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജൂലൈ നാലിന് ദിലീപ് ചിത്രങ്ങളിറക്കുന്നു. ഈ വര്‍ഷവും ദിലീപിന്റെ പിറന്നാളിന് ഒരു ദിലീപ് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പേര് ജൂലൈ നാല്!

ഈ പറക്കുംതളിക, മീശ മാധവന്‍, സിഐഡി മൂസ, പാണ്ടിപ്പട, ചെസ്സ് എന്നീ ചിത്രങ്ങള്‍ ജൂലൈ നാലിനാണ് റിലീസ് ചെയ്തത്. ഈ പറക്കുംതളിക, മീശ മാധവന്‍, സിഐഡി മൂസ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു. അതിനു ശേഷം 2001, 2002, 2003 വര്‍ഷങ്ങളിലാണ് ഈ ചിത്രങ്ങള്‍ റിലീസ് ചെയ്തത്. 2005 ജൂലൈ നാലിനെത്തിയ പാണ്ടിപ്പടയും 2006 ജൂലൈ നാലിന് റിലീസ് ചെയ്ത ചെസ്സും ശരാശരി കളക്ഷനിലൊതുങ്ങിയെങ്കിലും ദിലീപ് ജൂലൈ നാലിലുള്ള വിശ്വാസത്തെ കൈവിടുന്നില്ല. 2007 ലെ തന്റെ ജന്മദിനത്തില്‍ പുറത്തിറക്കുന്ന ചിത്രത്തിന് ജൂലൈ നാല് എന്ന് പേരും നല്‍കിയിരിക്കുന്നു.

ജോഷിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. റണ്‍വേ, ലയേണ്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജോഷിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണിത്.

ജൂലൈ നാലില്‍ ദിലീപിന് ഒരു ടാക്സി ഡ്രൈവറുടെ വേഷമാണ്. ഒരിക്കല്‍ യാത്രക്കാരെയും കയറ്റി പല സ്ഥലങ്ങളിലൂടെ നടത്തേണ്ടി വന്ന ഒരു യാത്രയ്ക്കിടെയുണ്ടാവുന്ന ഒരു പിടി സംഭവങ്ങളാണ് ജൂലൈ നാലിന്റെ കഥയെ മുന്നോട്ടുകൊണ്ടുപോവുന്നത്.

നോട്ട്ബുക്കിലൂടെ മലയാളത്തിലെത്തിയ റോമയാണ് ഈ ചിത്രത്തിലെ നായിക. നായികാതുല്യമായ മറ്റൊരു വേഷത്തില്‍ മംഗളയും വേഷമിടുന്നു. ബൈ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മംഗള ടിവി അവതാരകയെന്ന നിലയിലും പ്രശസ്തയാണ്.

സിദ്ദിഖ്, ദേവന്‍, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, ശരത്, റിയാസ്ഖാന്‍, അനില്‍മുരളി, സന്തോഷ് ജോഗി എന്നിവരും ജൂലൈ നാലില്‍ വേഷമിടുന്നു.

ഉദയ്കൃഷ്ണ-സിബി കെ.തോമസാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ദിലീപ്, ജോഷി ചിത്രങ്ങളായ റണ്‍വേയ്ക്കും ലയണിനും ഇവര്‍ തന്നെയാണ് രചന നടത്തിയിരുന്നത്. ഛായാഗ്രഹണം ഷാജി. അനന്യ ഫിലിംസിന്റെ ബാനറില്‍ സുകുനായര്‍ (യുഎസ്എ), ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X