മുഖ്യമന്ത്രി സി.കെ.പത്മനാഭന്
ഒരു ബിരുദം പോലുമില്ലാത്ത നടിക്ക് സിനിമയില്കളക്ടറാവാം. ഒരു വരി പോലും പാടാന്കഴിവില്ലാത്ത നടന് സ്ക്രീനില്മഹാഗായകനായി വേഷം കെട്ടാം. ജീവിതത്തിലൊരിക്കലും ആയിത്തീരാനാവാത്തതൊക്കെ ഒരാള്ക്ക് സിനിമയില്ചെയ്യാം.
ബിജെപി നേതാവ് സി.കെ.പത്മനാഭന് എന്നെങ്കിലും കേരളത്തിന്്റെ മുഖ്യമന്ത്രിയാകാനാവുമോ? തിരഞ്ഞെടുപ്പില്മത്സരിച്ചിട്ടുണ്ടെങ്കിലും ഒരു എംഎല്എ പോലുമാവാന്ഇതുവരെകഴിയാത്ത പത്മനാഭന് സ്വപ്നം കാണാന്പോലും കഴിയുന്നതല്ല കേരളത്തിന്്റെ മുഖ്യമന്ത്രി പദം. എന്നാല്സിനിമയില്അദ്ദേഹത്തിന് മുഖ്യമന്ത്രിയാവാം. . പി.സി.ജോര്ജിന് പ്രതിപക്ഷനേതാവുമാവാം.
മുഖ്യമന്ത്രിയായി സി.കെ.പത്മനാഭനും പ്രതിപക്ഷനേതാവായി പി.സി.ജോര്ജും അഭിനയിക്കുന്പോള്ടൂറിസം മന്ത്രിയായി വി.എന്. വാസവനുമുണ്ട്. കെ.കെ.റോഡ് എന്ന ചിത്രത്തിലാണ് ഈ മൂന്ന് നേതാക്കളും അഭിനയിക്കുന്നത്. ആദ്യമായി ക്യാമറക്കു മുന്നിലെത്തുകയാണ് മൂന്ന് നേതാക്കളും.
സൈമണ്സംവിധാനം ചെയ്യുന്ന കെ.കെ.റോഡ് എന്ന ചിത്രത്തിന്്റെ ഷൂട്ടിംഗ് വ്യാഴാഴ്ച തിരുവനന്തപുരത്ത് നടന്നു. ടൂറിസം വാരാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പ്രസംഗിക്കുന്ന രംഗത്താണ് സി.കെ.പത്മനാഭന്ആദ്യം അഭിനയിച്ചത്.
ടി.എന്.പ്രതാപന്എംഎല്എ ബോര്ഡ് ചെയര്മാനായും കോണ്ഗ്രസ് എസ് നേതാവ് ടി.എന്.പ്രദീപ് കുമാര്പൊലീസ് ഐജിയായും ചിത്രത്തില്വേഷമിടുന്നുണ്ട്. മുസ്ലിം ലീഗ് നേതാവ് എം.കെ.മുനീര്ചിത്രത്തിനായി ഒരു ഗാനം ആലപിക്കുന്നു. ബാബു ആന്്റണി, വിജയരാഘവന് എന്നിവരും ചിത്രത്തില്പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
2006 ജനവരി ഒന്നിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്ചാണ്ടിയുടെ കുടുംബ വസതിയില്വച്ചാണ് ചിത്രത്തിന്്റെ പൂജ നടന്നത്. ഉമ്മന്ചാണ്ടിയാണ് വിളക്ക് കൊളുത്തിയത്. എന്നാല്ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്വൈകി. ഈയിടെയാണ് കെ.കെ.റോഡിന്്റെ ചിത്രീകരണം ആരംഭിച്ചത്.


Click it and Unblock the Notifications