സ്നേഹ വരുന്നു രണ്ടു വട്ടം
ഒരു വര്ഷത്തിനു ശേഷം സ്നേഹ വീണ്ടും മലയാളത്തിലേക്ക് വരുന്നു. മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങളില് നായികയാവാനാണ് വീണ്ടും സ്നേഹ തമിഴില് നിന്നും മലയാളത്തിലെത്തുന്നത്.
സിനിമയില് അരങ്ങേറ്റമൊരുക്കിക്കൊടുത്ത മലയാളത്തിലേക്ക് കഴിഞ്ഞ വര്ഷം സ്നേഹ തിരിച്ചെത്തിയത് നീണ്ട ഇടവേളക്കു ശേഷമായിരുന്നു. സൂപ്പര്ഹിറ്റ് ചിത്രം തുറുപ്പുഗുലാനില് മമ്മൂട്ടിയുടെ നായികയായി.
കഴിഞ്ഞ വര്ഷത്തെ മമ്മൂട്ടിയുടെ ഏകസൂപ്പര്ഹിറ്റ് ചിത്രത്തിലെ നായികക്ക് ഈ വര്ഷം രണ്ട് മമ്മൂട്ടി ചിത്രങ്ങളില് അഭിനയിക്കാനാണ് അവസരം ലഭിച്ചിരിക്കുന്നത്. വന്ദേമാതരം, പഴശിരാജ എന്നീ ചിത്രങ്ങളിലാണ് സ്നേഹ മമ്മൂട്ടിയുടെ നായികയാവുന്നത്.
കാത്തി സംവിധാനം ചെയ്യുന്ന വന്ദേമാതരത്തില് മമ്മൂട്ടിയുടെ ഭാര്യയായ പൈലറ്റായാണ് സ്നേഹ വേഷമിടുന്നത്. പഴശിരാജയിലും മമ്മൂട്ടിയുടെ ഭാര്യാവേഷം തന്നെ. മമ്മൂട്ടി അവതരിപ്പിക്കുന്ന പഴശിരാജയുടെ ഭാര്യ. ഈ ചിത്രത്തിലെ മറ്റൊരു നായിക പത്മപ്രിയയാണ്. ഒരു ആദിവാസി സ്ത്രീയായാണ് പത്മപ്രിയ അഭിനയിക്കുന്നത്.


Click it and Unblock the Notifications