ബ്ലെസ്സി ചിത്രം കഴിഞ്ഞാല് തട്ടുപൊളിപ്പന്
ബ്ലെസ്സിയുടെ സിനിമയാണെങ്കില് അതില് ഇല്ലാത്ത േഡറ്റ് ഉണ്ടാക്കി അഭിനയിക്കുന്നവരാണ് മലയാളത്തിലെ അഭിനേതാക്കള്. കഥാപാത്രങ്ങളുടെ വലിപ്പച്ചെറുപ്പം നോക്കാതെ ബ്ലെസ്സി സിനിമയില് വേഷമിടാന് തയ്യാര്. അപ്പോള് പിന്നെ ബ്ലെസ്സിയുടെ സിനിമയില് നായികയാവാന് അവസരം ലഭിക്കുന്നവരുടെ കാര്യം പറയണോ?
കാഴ്ചയിലൂടെ സിനിമയില് അരങ്ങേറ്റം നടത്തിയ പത്മപ്രിയ ഇപ്പോള് മലയാളത്തിലെ മുന്നിരനടിയാണ്. മമ്മൂട്ടിയുടെയും മോഹന്ലാലിന്റെയും ചിത്രങ്ങളില് മാറിമാറി അഭിനയിക്കുന്നു. പക്ഷേ പിന്നീട് ബ്ലെസ്സി അവതരിപ്പിച്ച രണ്ട് നായികമാര്ക്കും സംഭവിച്ചതെന്താണ്?
തന്മാത്രയില് മോഹന്ലാലിന്്റെ നായികയായി അഭിനയിച്ച മീരാ വാസുദേവ് ആ സിനിമയിലെ അഭിനയത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ പിന്നീട് മീരക്ക് മലയാളത്തില് കിട്ടിയ അവസരങ്ങളോ? കലാഭവന് മണിയുടെ കലി പോലുള്ള തട്ടുപൊളിപ്പന് ചിത്രങ്ങളിലാണ് മീര പിന്നീട് പ്രത്യക്ഷപ്പെട്ടത്. ദേഹത്തിന്്റെ അഴകളവുകള് കാണും വിധം മണിയോടൊപ്പം ഗാനരംഗത്തില് അഭിനയിക്കാനും ഈ നടി തയ്യാറായി.
പളുങ്കിലൂടെ ബ്ലെസ്സി അവതരിപ്പിച്ച ലക്ഷ്മിശര്മ എന്ന നടിയുടെയും ഗതി ഇതുതന്നെ. മമ്മൂട്ടിയുടെ നായികയായി ആദ്യസിനിമയില് അഭിനയിച്ച ലക്ഷ്മിശര്മ ഇനി അഭിനയിക്കുന്നത് കലാഭവന് മണിയുടെ ഒരു തട്ടുപൊളിപ്പന് ചിത്രത്തിലാണ്. നഗരം എന്ന ചിത്രത്തില് ഒരു അംഗന്വാടി ടീച്ചറുടെ വേഷത്തിലാണ് ലക്ഷ്മിശര്മ പ്രത്യക്ഷപ്പെടുന്നത്.
ബ്ലെസ്സി ഓരോ സിനിമയിലും പുതിയ നായികമാരെയാണ് പരീക്ഷിക്കുന്നത്. അതുകൊണ്ട് ബ്ലെസ്സി പരിചയപ്പെടുത്തിയ നടിമാര്ക്ക് പിന്നീട് മറ്റൊരു ബ്ലെസ്സി ചിത്രം കിട്ടിയെന്നുവരില്ല. മികച്ച പ്രൊജക്ടുകള് കിട്ടാതെ വരുന്പോള് തട്ടുപൊളിപ്പന് ചിത്രങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് ബ്ലെസ്സിയുടെ പുതിയ നായികമാര്.


Click it and Unblock the Notifications