വേണു നാഗവള്ളിയുടെ സുഹൃത്ത്
ഒരു നീണ്ട ഇടവേളക്കു ശേഷം വേണു നാഗവള്ളി വീണ്ടും സിനിമ സംവിധാനം ചെയ്യുന്നു. എട്ട് വര്‍ഷത്തെ ഇടവേളക്കു ശേഷം വേണു നാഗവള്ളി ഒരുക്കുന്ന ചിത്രത്തിന്‍്റെ പേര് സുഹൃത്ത് എന്നാണ്.
രക്തസാക്ഷികള്‍ സിന്ദാബാദാണ് വേണു നാഗവള്ളി ഒടുവിലായി ചെയ്ത ചിത്രം. ആ ചിത്രത്തിന്‍്റെ പരാജയത്തിനു ശേഷം പല പ്രൊജക്ടുകളും വേണു നാഗവള്ളി അനൗണ്‍സ് ചെയ്തെങ്കിലും ഒന്നും യാഥാര്‍ത്ഥ്യമായില്ല. ഒടുവില് സൂപ്പര്‍താരങ്ങളില്ലാത്ത ഒരു കൊച്ചുചിത്രം ഒരുക്കാനുള്ള തീരുമാനത്തില്‍ അദ്ദേഹമെത്തിച്ചേരുകയായിരുന്നു.
ജഗതിയും മുകേഷുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാര്യയാണ് ഏറ്റവും നല്ല സുഹൃത്ത് എന്ന സന്ദേശമാണ് ഈ ചിത്രം നല്‍കുന്നത്. രണ്ട് കുടുംബങ്ങളുടെ ജീവിതങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ജഗതിയുടെ ഭാര്യയായി ഉര്‍വശിയും മുകേഷിന്‍്രെ ഭാര്യയായി പത്മപ്രിയയും വേഷമിടുന്നു.
ചെറിയാന്‍ കല്പകവാടിയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ഒ.എന്‍.വി.കുറുപ്പിന്‍്റെ ഗാനങ്ങള്‍ക്ക് ചെറിയാന്‍ കല്പകവാടി സംഗീതം പകരുന്നു.


Click it and Unblock the Notifications