വിനോദയാത്രക്ക് നേരിയ മുന്‍തൂക്കം
വിഷുച്ചിത്രങ്ങളില്‍ സത്യന്‍ അന്തിക്കാട് ദിലീപ് ചിത്രം വിനോദയാത്ര, മോഹന്‍ലാല്‍ അടിപൊളി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഛോട്ടാ മുംബൈ, മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ബിഗ് ബി എന്നിവ മികച്ച കളക്ഷനുമായി മുന്നേറുന്നു.
ഒരേ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രങ്ങളും വിനോദയാത്രയും ഛോട്ടാ മുംബൈയും. ഈ ചിത്രങ്ങള്‍ റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് ബിഗ് ബിയെത്തിയത്. ഒരേ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രങ്ങളുടെ ഇതുവരെയുള്ള കളക്ഷനില്‍ വിനോദയാത്രക്കാണ് നേരിയ മുന്‍തൂക്കം. മോഹന്‍ലാലിന്‍്റെ അടിപൊളി ചിത്രമെന്ന് ഛോട്ടാ മുംബൈക്ക് പേരെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും കുടുംബ പ്രേക്ഷകരെ കൂടുതലായി ആകര്‍ഷിക്കുന്നത് അവരുടെ പ്രിയസംവിധായകനായ സത്യന്‍ അന്തിക്കാടിന്‍്റെ വിനോദയാത്രയാണ്.
വിനോദയാത്രയുടെ വിജയം ഒരു ദിലീപ് ചിത്രമെന്നതിലേറെ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തിന്‍്റെ വിജയമാണ്. ദിലീപിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വിനോദയാത്രയില്‍ കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വേണ്ട ചേരുവകളെല്ലാമുണ്ട്. നര്‍മമുഹൂര്‍ത്തങ്ങളും ജീവിത നൊന്പരങ്ങളും ഹൃദ്യസംഗീതവുമെല്ലാം തുന്നിച്ചേര്‍ത്ത് സത്യന്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രം എല്ലാതരം പ്രേക്ഷകര്‍ക്കുമിണങ്ങുന്നതാണ്.
മോഹന്‍ലാല്‍-അന്‍വര്‍ റഷീദ് ചിത്രം കൂടുതലായി യുവാക്കളെയാണ് ആകര്‍ഷിക്കുന്നത്. മോഹന്‍ലാല്‍ വീണ്ടും ചിരി വിരിയിക്കുന്ന രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന് ഛോട്ടാ മുംബൈ ഒരു തട്ടുപൊളിപ്പന്‍ മസാലയാണ്. റീ മിക്സ് ഗാനവും ചടുലമായ രംഗങ്ങളുമായി ചിത്രത്തിന് വ്യത്യസ്തത നല്കാന്‍ അന്‍വര്‍ റഷീദിന് കഴിഞ്ഞിട്ടുണ്ട്. ഈ ചിത്രത്തിന്‍്റെ മികച്ച കളക്ഷന്‍ മോഹന്‍ലാലിന്‍്റെ ഈ വര്‍ഷത്തെ ആദ്യചിത്രം തന്നെ സൂപ്പര്‍ഹിറ്റാവുമെന്ന സൂചനയാണ് നല്‍കുന്നത്.
മമ്മൂട്ടിയുടെ ബിഗ് ബിയും യുവപ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. മികച്ച കളക്ഷനുമായാണ് ഈ ചിത്രം മുന്നേറുന്നത്. മമ്മൂട്ടിയുടെ വ്യത്യസ്തമായ ഗെറ്റപ്പും സംഭാഷണരീതിയും ആരാധകരെ ആകര്‍ഷിക്കുന്നുണ്ട്.
കടുത്ത മത്സരം നടക്കുന്പോള്‍ തന്നെ ഈ മൂന്ന് ചിത്രങ്ങള്‍ക്കും ഏതാണ്ട് ഒരു പോലെ പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. നേരിയ മുന്‍തൂക്കം വിനോദയാത്രക്കാണെന്നു മാത്രം.
വി.എം.വിനുവിന്‍റെ പന്തയക്കോഴി, വിനയന്‍്റെ അതിശയന്‍ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍താര ചിത്രങ്ങളുമായുള്ള മത്സരത്തില്‍ ബോക്സോഫീസില്‍ മൂക്കുംകുത്തി വീഴുമെന്ന സൂചനയാണ് ഇവയുടെ ഇതുവരെയുള്ള കളക്ഷന്‍ വ്യക്തമാക്കുന്നത്.


Click it and Unblock the Notifications