രാജസേനന്‍്റെ കോളജ് കുമാരനെ മോഷ്ടിച്ചോ?
മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നതായി രാജസേനന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ചിത്രത്തിന്‍്റെ പേര് കോളജ് കുമാരന്‍. മോഹന്‍ലാലിന്‍്റെ വേഷം കോളജ് ക്യാന്‍്റീനില്‍ ജോലി ചെയ്യുന്ന കുമാരന്‍ എന്ന കഥാപാത്രം.
പക്ഷേ പിന്നീട് കുമാരന് എന്തു സംഭവിച്ചുവെന്ന് ഒരു വിവരവുമുണ്ടായില്ല. മോഹന്‍ലാല്‍ ചുറ്റുമുള്ള ചിലരുടെ പിടിയിലാണെന്ന് ഇടക്ക് രാജസേനന്‍ പറഞ്ഞതു കേട്ടപ്പോള്‍ ആ ചിത്രം നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പായി. ആ പ്രൊജക്ട് ചെയ്യാന്‍ മോഹന്‍ലാലിന്‍്റെ ചില അനുചരന്‍മാര്‍ക്ക് താത്പര്യമില്ലെന്നും അതിനാല്‍ മോഹന്‍ലാല്‍ പിന്‍മാറിയെന്നും രാജസേനന്‍ പറഞ്ഞതില്‍ നിന്നും ഊഹിച്ചെടുക്കാം.
പക്ഷേ ഇപ്പോഴിതാ കോളജ് കുമാരന്‍ എന്ന പേരില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തെ കുറിച്ച് മറ്റൊരു അനൗണ്‍സ്മന്‍്റ്. പക്ഷേ കോളജ് കുമാരന്‍്രെ സംവിധായകന്‍്രെ പേര് മാറിയിരിക്കുന്നു. രാജസേനന് പകരം തുളസീദാസ് .
ഒരാള്‍ അനൗണ്‍സ് ചെയ്ത ചിത്രത്തിന്‍്റെ പേര് മറ്റൊരാള്‍ സ്വീകരിക്കുന്നത് ഇതാദ്യമൊന്നുമല്ല. മോഹന്‍ലാല്‍ തന്നെ നായകനായ നരന്‍ എന്നൊരു ചിത്രം രഞ്ജി പണിക്കര്‍ അനൗണ്‍സ് ചെയ്തിരുന്നതാണ്. എന്നാല്‍ ആ ചിത്രം നടന്നില്ല. പിന്നീട് ജോഷി സംവിധാനം ചെയ്ത ചിത്രത്തിന് നരന്‍ എന്ന പേര് സ്വീകരിച്ചു .
മമ്മൂട്ടിയെ നായകനാക്കി ശ്യാമപ്രസാദ് പ്രജാപതി എന്നൊരു ചിത്രം അനൗണ്‍സ് ചെയ്തിരുന്നു. പക്ഷേ പ്രൊജക്ട് നടന്നില്ല. കഴിഞ്ഞ വര്‍ഷം രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന് ആ പേര് സ്വീകരിച്ചു.
നരന്‍്റെയും പ്രജാപതിയുടെയും കാര്യത്തില്‍ മറ്റൊരു സിനിമക്ക് വേണ്ടി ആലോചിച്ച പേരു മാത്രമാണ് സ്വീകരിക്കപ്പെട്ടത്. കഥയും തിരക്കഥയുമൊക്കെ വ്യത്യസ്തം. എന്നാല്‍ കോളജ് കുമാരന്‍്റെ കാര്യത്തിലും അങ്ങനെയാണോ? കോളജ് കുമാരന്‍്റെഅണിയറ പ്രവര്‍ത്തകര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


Click it and Unblock the Notifications