രാജീവിന്‍്റെ കൊലയാളികളെ തേടി..
മോഹന്‍ലാല്‍ ചിത്രങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും വലിയ വിജയം നേടിയത് മേജര്‍ രവിയുടെ കീര്‍ത്തിചക്രയാണ്. സമാനമായ വിജയം മമ്മൂട്ടിക്കും നേടിക്കൊടുക്കാന്‍ മേജര്‍ രവി ഒരു ചിത്രമൊരുക്കുന്നു. കീര്‍ത്തിചക്ര പോലെ സൈനിക ഓപ്പറേഷന്‍്റെ കഥ പറയുന്ന മിഷന്‍ 90 ഡേയ്സ്.
ഒരു യഥാര്‍ത്ഥ സംഭവവുമായി ബന്ധപ്പെട്ട കഥയാണ് ഈ ചിത്രം പറയുന്നത്. രാജീവ്ഗാന്ധി വധത്തിനു ശേഷം കൊല നടത്തിയവരെ പിടികൂടാന്‍ സൈന്യം നടത്തുന്ന ദൗത്യമാണ് ചിത്രത്തിന്‍്റെ ഇതിവൃത്തം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ടാണ് രാജീവ്ഗാന്ധി വധത്തെ കുറിച്ചുള്ള അന്വേഷണം നടന്നത്. തമിഴ് നാട് പൊലീസ് സേനയുടെ സഹായവുമുണ്ടായിരുന്നു.
നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ കമാന്‍്റര്‍ ശിവറാമായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ശിവറാമിന്‍്രെ നേതൃത്വത്തില്ലുള്ള സംഘം 90 ദിവസത്തിനുള്ളിലാണ് രാജീവിനെ കൊലപ്പെടുത്തിയവരെ കണ്ടെത്തുക ദൗത്യം പൂര്‍ത്തീകരിക്കുന്നത്. കൊല നടത്തിയ ശിവരശനെയും കൂട്ടരെയും ബാഗ്ലൂരില്‍ വച്ച് മേജര്‍ ശിവറാമും സംഘവും പിടികൂടുന്നതു വരെയുള്ള സംഭവങ്ങള്‍ ഉദ്വേഗജനകമായാണ് മേജര്‍ രവി അവതരിപ്പിക്കുന്നത്.
സായ് കുമാര്‍, ഇന്നസെന്‍റ്, കൊച്ചിന്‍ ഹനീഫ, ലാലു അലക്സ്, കലാഭവന്‍ മണി, ബാബുരാജ്, കലാശാല ബാബു, മധുവാര്യര്‍, ശ്രീജിത്ത് രവി, വിജയകുമാര്‍, അബുസലിം, കിരണ്‍രാജ്, കൊല്ലം അജിത്ത്, ഹര്‍ഷന്‍, ഗോപിക, സഞ്ജനാ നാസിക്, ഗീതാ വിജയന്‍, കവിയൂര്‍ പൊന്നമ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
കൊച്ചിയില്‍ ആരംഭിച്ച മിഷന്‍ 90 ഡേയ്സിന്‍്റെ ചിത്രീകരണം ചെന്നൈയിലും ബാഗ്ലൂരിലുമായി തുടരും. ജൂലൈ ആദ്യവാരത്തില്‍ ചിത്രം തിയേറ്ററുകളിലെത്തും. സംവിധായകന്‍ മേജര്‍ രവി തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.


Click it and Unblock the Notifications