നായകനാവാന്‍ വീണ്ടും ശ്രീനി

By Staff

ശ്രീനിവാസന്‍ ഒടുവിലായി തിരക്കഥയെഴുതിയ ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം പരാജയമായിരുന്നു. ഒരു തിരക്കഥാകൃത്തെന്ന നിലയില്‍ പരാജയം നേരിടേണ്ടി വന്നെങ്കിലും നടനെന്ന നിലയില്‍ ശ്രീനിക്ക് ഇപ്പോള്‍ ബെസ്റ്റ് ടൈമാണ്.

തകരച്ചെണ്ട എന്ന ചിത്രത്തില്‍ കാലില്ലാത്ത യാചകനായി ശ്രീനി ഏറെ ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വച്ചത്. ഈ ചിത്രത്തിലെ ശ്രീനിയുടെ അഭിനയ മികവിന് സര്‍ക്കാര്‍ വക തന്നെ സമ്മാനം കിട്ടി. അവാര്‍ഡ് ജൂറിയുടെ പ്രത്യേക അവാര്‍ഡ്. അവാര്‍ഡ് തുകയാവട്ടെ മികച്ച നടന് ലഭിക്കുന്ന തുകക്ക് തുല്യം. ഫലത്തില്‍ മികച്ച നടനുള്ള അവാര്‍‍ഡ് തന്നെ കിട്ടിയതിന് തുല്യം.

കഴിഞ്ഞ വര്‍ഷം യെസ് യുവര്‍ ഓണര്‍ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ അഭിഭാഷക വേഷത്തിലൂടെ ശ്രീനി ശരിക്കും തിളങ്ങിയിരുന്നു. സൂപ്പര്‍താരങ്ങളില്ലാഞ്ഞിട്ടും പ്രേക്ഷകര്‍ കാണാന്‍ താത്പര്യപ്പെട്ട ഒരു ചിത്രമായിരുന്നു യെസ് യുവര്‍ ഓണര്‍. നടനെന്ന നിലയില്‍ ശ്രീനി മികവ് കാട്ടുകയും ചെയ്തു.

ഈ വര്‍ഷം ശ്രീനിവാസന്‍ നായകനാവുന്ന ഒരു ചിത്രം അരങ്ങിലൊരുങ്ങുകയാണ്- ലാല്‍ ജോസിന്‍്റെ അറബിക്കഥ. വളരെ ശ്രദ്ധേയമാവാനിടയുള്ള ഒരു കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലാല്‍ ജോസ് ചിത്രമെന്ന നിലയില്‍ ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളുണ്ട്.

തകരച്ചെണ്ട, യെസ് യുവര്‍ ഓണര്‍, അറബിക്കഥ- ഒരു വര്‍ഷത്തിനിടയില്‍ ശ്രീനി നായകനായത് മൂന്ന് ചിത്രങ്ങളില്‍. അവിടം കൊണ്ടും തീരുന്നില്ല ശ്രീനി എന്ന നായകന്‍്റെ വിശേഷം. മറ്റൊരു ചിത്രത്തില്‍ കൂടി ഈ വര്‍ഷം ശ്രീനി നായകനായി അഭിനയിക്കും.

നവാഗതനായ എ.വി.നാരായണന്‍ സംവിധാനം ചെയ്യുന്ന അന്തിപ്പൊന്‍വെട്ടമാണ് ശ്രീനി നായകനാവുന്ന അടുത്ത ചിത്രം. അരുണ്‍, ബൈജു കുറുപ്പ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നായിക രമ്യാ നന്പീശന്‍.

ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, ജഗദീഷ്, സലിംകുമാര്‍. വി.കെ.ശ്രീരാമന്‍, എന്‍.എല്‍.ബാലകൃഷ്ണന്‍, സി.കെ.ബാബു, ഊര്‍ള ഉണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖതാരങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X