സുരേഷ് ഗോപിയുടെ കിച്ചാമണി എംബിഎ
പൊലീസ് വേഷങ്ങളില്‍ നിന്ന് സുരേഷ് ഗോപിക്ക് താത്കാലിക മോചനം. കിച്ചാമണി എംബിഎ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപി ടൈറ്റില്‍ റോളിലാണ് പ്രത്യക്ഷപ്പെടുന്നത്.
നവാഗത സംവിധായകനായ സമദ് മങ്കടയാണ് ഈ ചിത്രമൊരുക്കുന്നത് .പളുങ്കിലൂടെ ബ്ലെസ്സി മലയാളത്തിന് പരിചയപ്പെടുത്തിയ ലക്ഷ്മി ശര്‍മയാണ് നായിക. ജയസൂര്യയും ഒരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു.
സായികുമാര്‍, കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, ബാല, സുരേഷ് കൃഷ്ണ, ഷമ്മി തിലകന്‍, കലാശാല ബാബു, ഇന്ദ്രന്‍സ്, ഭീമന്‍ രഘു, ബിജുകുട്ടന്‍, പശുപതി, മുക്ത, സിന്ധു മേനോന്‍ എന്നിവരും വേഷമിടുന്നു.
അഷ്നാ ആഷാണ് തിരക്കഥ രചിക്കുന്നത്. ഛായാഗ്രഹണം പി.സുകുമാര്‍. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെയും കാനേഷ് പൂനൂരിന്‍്രെയും ഗാനങ്ങള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. മെയ് 18ന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications