twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുക്തയുടെ കണ്ണ് തമിഴില്‍ തന്നെ

    By Staff
    |

    മുക്ത പഠിക്കുന്നത് ഒന്പതാം ക്ലാസിലാണ്. പക്ഷേ കണ്ടാല്‍ പറയില്ല. തമിഴില്‍ ഗ്ലാമര്‍ രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ പെണ്‍കുട്ടി ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണോ എന്ന് ആരും അതിശയിക്കും.

    താമരഭരണിയിലൂടെയാണ് മുക്ത തമിഴിലെത്തിയത്. മേനിയഴക് തുറന്നുകാട്ടുന്നതില്‍ സിനിമയില്‍ അങ്ങനെ പ്രായഭേദങ്ങളൊന്നുമില്ലല്ലോ. അമ്മ വേഷങ്ങളില്‍ അഭിനയിക്കുന്ന സമയത്തും ലക്ഷ്മി തമിഴില്‍ ഗ്ലാമര്‍ രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നെ കണ്ടാല്‍ ഒന്പതാം ക്ലാസുകാരിയെന്ന് ആരും പറയാത്ത മുക്തയ്ക്കായിക്കൂടേ? സന്നദ്ധത മാത്രമാണ് പ്രശ്നം. പ്രായമൊന്നും ഒരു പ്രശ്നമേയല്ല.

    തമിഴ് സിനിമയിലെ ഒന്നോ രണ്ടോ ഗാനരംഗങ്ങളില്‍ ഗ്ലാമറസായി അഭിനയിച്ചാല്‍ മതി. മറ്റ് സീനുകളില്‍ തുണിയോടുള്ള അലര്‍ജി അത്ര കണ്ട് പ്രകടിപ്പിക്കേണ്ടി വരില്ല. കയ്യില്‍ കിട്ടുന്നത് ലക്ഷങ്ങളാണ്. പിന്നെ എന്തുകൊണ്ട് ഇത്തരം വിട്ടുവീഴ്ചകളായിക്കൂടാ? മേനിയഴക് പ്രദര്‍ശിപ്പിക്കാനുള്ളതാണ് എന്ന് പറഞ്ഞുനടക്കുന്ന ഗ്ലാമര്‍ നടിമാര്‍ ഐറ്റം നന്പരുകളില്‍ തുണിയുടെ അളവ് കുറയ്ക്കാവുന്നത്രയും കുറച്ച് ലക്ഷങ്ങളാണ് കൊയ്യുന്നത്. പിന്നെന്തിന് ഒരു പുതുമുഖ നടി അല്പസ്വല്പം വിട്ടുവീഴ്ചകള്‍ക്കൊക്കെ മടിക്കണം.

    ഗ്ലാമര്‍ പ്രദര്‍ശനമൊക്കെ വന്‍തുക പ്രതിഫലം കിട്ടുന്ന തമിഴില്‍ മാത്രമേയുള്ളൂ. അവിടെ ക്ലിക്കാവുന്നില്ലെന്നു കണ്ടാല്‍ മലയാളത്തിലെത്തി മൂടിപ്പുതച്ച് അഭിനയിക്കാം. തമിഴിനെ അപേക്ഷിച്ച് കുറഞ്ഞ പ്രതിഫലമേ ലഭിക്കുന്നുള്ളൂവെങ്കിലും തമിഴില്‍ പുതിയ അവസരങ്ങളൊന്നുമില്ലാത്തതുകൊണ്ട് മുക്ത ഇപ്പോള്‍ രണ്ട് മലയാള ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്- കമലിന്‍്രെ ഗോള്‍, സുരേഷ് ഗോപി നായകനായ കിച്ചാമണി എംബിഎ.

    മലയാളത്തില്‍ അഭിനയിക്കുന്പോഴും ഒരു കണ്ണ് ഇപ്പോഴും തമിഴിലാണ്. അവിടെ നിന്നാരെങ്കിലും വിളിച്ചാല്‍ അപ്പോള്‍ അതിര്‍ത്തി വിട്ട് തമിഴിലെത്തും. പിന്നെ അണിവയര്‍ കാണിച്ചുള്ള ആട്ടമായി, ലക്ഷങ്ങളുടെ കൊയ്ത്തായി...

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X