സുജയുടെ ഐറ്റം നന്പര്‍
ബ്ലാക്കില്‍ അന്പലക്കര തെച്ചിക്കാവിലെ പൂരം എന്ന് പാടിയാടുന്ന റഹ് മാനെ ഓര്‍മയില്ലേ? റഹ് മാനോടൊപ്പം നടി മീനാക്ഷി ഉടലിളക്കുന്ന രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.
എബ്രഹാം ലിങ്കണിലും ഐറ്റം നന്പരില്‍ നായികയോടൊപ്പം ആടുന്ന റഹ് മാനെ കാണാം. പുതിയ ചിത്രമായ നന്മയിലുമുണ്ട് ഒരു ഐറ്റം നന്പര്‍. ഇത്തവണ ഒരു ഐറ്റം നന്പരില്‍ നിന്ന് പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാവുന്നതെല്ലാം ഒരുക്കിയിട്ടുണ്ട്. അതിനായി തമിഴില്‍ നിന്ന് കൊണ്ടുവന്നിരിക്കുന്നത് ഐറ്റം നന്പര്‍ സ്പെഷ്യലിസ്റ്റ് സുജയെ.
രംഭയെ പോലുള്ള നടിമാരാണ് നായികയെങ്കില്‍ സംവിധായകന് ഐറ്റം നന്പര്‍ ചെയ്യാന്‍ വേറൊരു നടിയെ തേടി പോകേണ്ട കാര്യമില്ല. പക്ഷേ നായിക ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറല്ലാത്ത കൂട്ടതിലാണെങ്കില്‍ ഐറ്റം നന്പരുകാരെ വിളിച്ചേ തീരൂ. ഐറ്റം നന്പര്‍ സ്പെഷ്യലിസ്റ്റുകളില്‍ സുജക്ക് ഇപ്പോള്‍ തിരക്കേറെയാണ്. തമിഴിലെയും കന്നഡയിലെയും ചിത്രങ്ങളില് ഐറ്റം നന്പരുകളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന സുജ അതിനിടയില്‍ മലയാളത്തിലും മേനി തുറന്നുകാട്ടിയാടാനെത്തുകയാണ്.
വാദ്യാര്‍ എന്ന അര്‍ജുന്‍ ചിത്രത്തില്‍ എന്നടി മുനിയമ്മ എന്ന പാട്ടിനൊപ്പം മേനിയിളക്കുന്ന സുജ പിന്നീട് അത്തരം ഐറ്റം നന്പരുകളില്‍ പല തവണ പ്രത്യക്ഷപ്പെട്ടു. പ്ലസ് ടു എന്ന ചിത്രത്തില്‍ നായികയായും അഭിനയിച്ചു.കന്നഡത്തിലും ഐറ്റം നന്പരിനൊപ്പം നായികാവേഷങ്ങളും ഈ നടിക്ക് കിട്ടുന്നുണ്ട്.


Click it and Unblock the Notifications