ചെട്ടിക്കുളങ്ങര വെട്ടിക്കുറച്ചു
സൂപ്പര്‍ ഹിറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഛോട്ടാ മുംബൈയിലെ ചെട്ടിക്കുളങ്ങര ഭരണി നാളില്‍.... എന്ന് തുടങ്ങുന്ന റീമിക്സ് ഗാനം ചിത്രത്തിന്‍്റെ ഹൈലൈറ്റുകളിലൊന്നാണ്. എന്നാല്‍ ഇപ്പോള്‍ തിയേറ്ററുകളില്‍ സിനിമയിലെ ഈ ഗാനം ഒരു മിനുട്ടിനുള്ളില്‍ അവസാനിക്കുന്നു. ബാക്കിഭാഗം വെട്ടിമാറ്റി. ടിവി ചാനലുകളില്‍ ഈ ഗാനരംഗം കാണിക്കാതെയുമായി.
വളരെ വ്യത്യസ്തമായ ഈ ഗാനരംഗത്തോടെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേതു പോലുള്ള വേഷവും അതിവേഗത്തിലുള്ള ചലനങ്ങളുമായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ഈ ഗാനരംഗം ഏറെ കൗതുകകരമായാണ് പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടത്. എന്നാല്‍ പുതുമക്കായി അന്‍വര്‍ റഷീദ് ഒരുക്കിയ ഈ ഗാനരംഗം തിയേറ്ററുകളില്‍ നിന്നും ടിവി ചാനലുകളില്‍ നിന്നും അപ്രത്യക്ഷമായി.
ചെട്ടിക്കുളങ്ങര ഭരണി നാളില്‍.... എന്ന പഴയകാല സൂപ്പര്‍ഹിറ്റ് ഗാനത്തിന്‍്റെ രചയിതാവും സംഗീത സംവിധായകനും റീമിക്സിനെതിരെ രംഗത്തെത്തിയതോടെ ഒരു വിവാദംഛോട്ടാ മുംബൈയിലെ ഗാനരംഗത്തിനെ ചുറ്റിപ്പറ്റിയുണ്ടായി. പഴയ ഗാനത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ വന്‍പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തു.
പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ അന്‍വര്‍ റഷീദും നിര്‍മാതാവും ശ്രമിച്ചെങ്കിലും പഴയ ഗാനത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ അയഞ്ഞില്ല. തുടര്‍ന്ന് ഗാനരംഗം തിയേറ്ററുകളില്‍ വെട്ടിക്കുറയ്ക്കാനും ടിവി ചാനലുകളില്‍ കാണിക്കുന്നത് ഒഴിവാക്കാനും തീരുമാനിക്കുകയായിരുന്നു.


Click it and Unblock the Notifications