വീണ്ടും ആ രസക്കൂട്ട്..

By Staff

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ് കിലുക്കം എന്ന പ്രിയദര്‍ശന്‍ ചിത്രം. ചിരിപ്പിക്കുകയും രസിപ്പിക്കുകയുമാണ് ഒരു സിനിമയില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ അത്തരം ചിത്രങ്ങളുടെ കൂട്ടത്തില്‍ കിലുക്കത്തിന് പ്രത്യേക സ്ഥാനമുണ്ട്. കിലുക്കം തിയേറ്ററുകളില്‍ പോയി കണ്ടവര്‍ പോലും വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ ടിവി ചാനലുകളില്‍ വരുന്പോഴൊക്കെ ആ ചിത്രം ആവര്‍ത്തിച്ചുകാണും.

എന്തായിരുന്നു കിലുക്കത്തിന്‍്റെ വിജയരഹസ്യം? മോഹന്‍ലാല്‍-ജഗതി ജോഡിയുടെ ചിരിവിതറുന്ന നര്‍മമുഹൂര്‍ത്തങ്ങള്‍ തന്നെ. ഒരു മുറിയില്‍ താമസിക്കുന്ന ഉറ്റകൂട്ടുകാരായ ജോജി, നിശ്ചല്‍ എന്നീ കഥാപാത്രങ്ങള്‍ ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന വിക്രിയകളും അത് പകരുന്ന ചിരിയുമായിരുന്നു ആ ചിത്രത്തെ ഒരു നോണ്‍ സ്പോപ്പ് എന്‍്റര്‍ടെയ്നറാക്കി മാറ്റിയത്. ജോജിക്കും നിശ്ചലിനും ജീവന്‍ പകര്‍ന്ന മോഹന്‍ലാല്‍-ജഗതി ജോ‍ഡിയുടെ കിലുക്കത്തിലെ പ്രകടനം പ്രേക്ഷകര്‍ എക്കാലവും ഓര്‍ത്തിരിക്കും.

മുകേഷും ജഗദീഷും ശ്രീനിവാസനുമൊക്കെ മോഹന്‍ലാലിന്‍റെ കൂട്ടാളിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും കിലുക്കത്തിലെ ലാലിനൊപ്പമുള്ള ജഗതിയുടെ കൂട്ട് ഒരു തകര്‍പ്പന്‍ രസക്കൂട്ടു തന്നെയായിരുന്നു. ഒന്നിച്ചഭിനയിച്ച സിനിമകള്‍ ധാരാളമുണ്ടെങ്കിലും അതുപോലൊരു കൂട്ടുകെട്ടിലെ രസതന്ത്രം പുനസൃഷ്ടിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടില്ല. ഹലോയിലൂടെ ലാലിനും ജഗതിക്കും അത് കഴിയുമോ?

ആത്മബന്ധമുള്ള രണ്ട് കൂട്ടുകാരായാണ് ഹലോയില്‍ മോഹന്‍ലാലും ജഗതിയും അഭിനയിക്കുന്നത്. മുഴുക്കുടിയനായ അഡ്വക്കറ്റ് ശിവരാമന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സന്തതസഹചാരിയായ ചാക്കോ എന്ന ആത്മസുഹൃത്തായി ചാക്കോയും. എപ്പോഴും ലഹരിയുടെ ഓളങ്ങളില്‍ ചാഞ്ചാടുന്ന ശിവരാമന്‍ സദാ പ്രശ്നങ്ങളുണ്ടാക്കുകയും പ്രശ്നങ്ങളില്‍ ചെന്നുപെടുകയും ചെയ്യുന്ന ഒരാളാണ്. അതില്‍ നിന്നൊക്കെ ശിവരാമനെ രക്ഷിക്കുന്നത് ചാക്കോയാണ്.

ശിവരാമന് പ്രത്യേക ആകൃതിയിലുള്ള ഒരു ബൈക്കിലുണ്ട്. അത് പക്ഷേ അയാള്‍ വല്ലപ്പോഴും മാത്രമേ ഓടിച്ചിരുന്നുള്ളൂ. ചാക്കോയായിരിക്കും അത് മിക്കപ്പോഴും ഓടിക്കുക. മദ്യപിച്ച് ബോധമില്ലാതെ പ്രശ്നങ്ങളുണ്ടാക്കുന്ന ശിവരാമനെ ചാക്കോ രക്ഷിച്ചുകൊണ്ടുപോകുന്ന് ആ ബൈക്കിലാണ്.

വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാലും ജഗതിയും ഒരു സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി വരുന്നത്. പല സിനിമകളിലും ഇരുവരും ഒന്നിച്ചഭിനയിച്ചെങ്കിലും അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ആത്മസുഹൃത്തുക്കളായ ശിവരാമനും ചാക്കോയുമായി മോഹന്‍ലാലും ജഗതിയും പ്രത്യക്ഷപ്പെടുന്പോള്‍ കിലുക്കത്തിലേതു പോലെ ഒരു മാജിക്കാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X