ധന്യ നവ്യയായി, ഇനി നവ്യ എന്താവും?
നടിമാരില്‍ ഒട്ടേറെ പേര്‍ സ്വന്തം പേര് ഉപേക്ഷിച്ച് സിനിമക്കായി പുതിയ പേര് സ്വീകരിച്ചവരാണ്. മേരി ജാസ്മിന്‍ മീരാ ജാസ്മിനായും ധന്യ നവ്യാ നായരായതും ഡയാന നയന്‍താരയായതും സിനിമാലോകത്തിന്‍്റെ തിളക്കത്തിനൊത്ത പേരു തന്നെ വേണമെന്ന നിര്‍ബന്ധം കൊണ്ടാണ്.
പക്ഷേ സിനിമയ്ക്കായി സ്വീകരിച്ച പുതിയ പേര് കരിയറിന് തന്നെ ഒരു വിനയായി മാറിയാലോ? വീണ്ടും പേര് മാറ്റുക തന്നെ മാര്‍ഗമെന്നാണ് നവ്യാ നായരുടെ ചിന്ത. ഒരു പേരുമാറ്റത്തിനു കൂടി തയ്യാറായി നില്‍ക്കുകയാണ് നവ്യാ നായര്‍.
എന്താണ് നവ്യയെ പേരുമാറ്റത്തിന് പ്രേരിപ്പിച്ചതെന്നറിയണ്ടേ? നവ്യയുടെ പേര് പല ഗോസിപ്പുകളിലും പ്രത്യക്ഷപ്പെടുന്നുണ്ടത്രെ. മായക്കണ്ണാടി എന്ന സിനിമയില്‍ അഭിനയിച്ചതോടെ സംവിധായകനും നടനുമായ ചേരനെയും നവ്യയെയും ചേര്‍ത്ത് ഒട്ടേറെ ഗോസിപ്പുകള്‍ പരക്കുന്നുണ്ട്. തമിഴ് സിനിമാ ലോകത്ത് പരക്കുന്ന ഗോസിപ്പുകളില്‍ തന്‍്റെ പേര് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് നവ്യയുടെ പരാതി.
ഗോസിപ്പുകളില്‍ നിന്ന് സ്വന്തം പേരൊഴിവാക്കാനെന്താണ് വഴി? പേര് മാറ്റുക! പേര് മാറ്റിയാല്‍ പിന്നെ പുതിയ പേരുമായി സിനിമാലോകത്ത് പുതിയ മേല്‍വിലാസം തന്നെ ഉണ്ടാക്കാം! ഗോസിപ്പുകളില്‍ വേണമെങ്കില്‍ നവ്യ എന്ന പഴയ പേര് തന്നെ ഉപയോഗിച്ചോട്ടെ. പുതിയ പേരില്‍ ഗോസിപ്പുകാര്‍ തൊട്ടുകളിക്കില്ലല്ലോ!! എന്തൊരു ബുദ്ധി, അല്ലേ?


Click it and Unblock the Notifications